യുഎഇയിൽ അൽ ഹിന്ദിന്റെ പാസ്പോർട്ട്‌, വിസ, അറ്റസ്റ്റേഷൻ സേവന കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി

0 min read
Spread the love

മൂന്നാഴ്ചയോളം നീണ്ട അനിശ്​ചിതത്വത്തിന്​ ഒടുവിൽ യു.എ.ഇയിൽ അൽഹിന്ദിൻറെ പാസ്​പോർട്ട്​ സേവന കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി. ഇന്ന്​ രാവിലെ മുതലാണ്​ യു.എ.ഇയിലെ 16 കേന്ദ്രങ്ങളിൽ അൽഹിന്ദ്​ സേവനം ആരംഭിച്ചത്​.

പാസ്​പോർട്ട്​, വിസ, അറ്റസ്​റ്റേഷൻ സേവനങ്ങൾ ആണ്​ ആരംഭിച്ചത്​. വിദേശകാര്യമന്ത്രാലയത്തിൻറെയും ഇന്ത്യൻ എംബസിയുടെയും അനുമതി​യോടെയാണ്​ പ്രവർത്തനം തുടങ്ങിയത്.

യു.എ.ഇയിലെ പ്രവാസികൾക്ക്​ അടക്കം ആശ്വാസമായ​ നടപടിയാണ്​ ആരംഭിച്ചത്​. ജൂലൈ ഒന്ന്​ മുതൽ അൽഹിന്ദിന്​ പാസ്​പോർട്ട്​ സേവന കരാർ നൽകിയിരുന്നു.

എന്നാൽ വിദേശകാര്യ മന്ത്രാലയത്തിൻറെ ടെണ്ടർ ചോദ്യം ചെയ്ത്​ ചില സ്ഥാപനങ്ങൾ ​ഡൽഹി ഹൈകോടതിയെ സമീപിച്ചതോടെ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചില്ല.

ഡൽഹി ഹൈകോടതിയിലും സുപ്രീംകോടതിയിലും നടന്ന നിയമപോരാട്ടങ്ങൾക്ക്​ ഒടുവിൽ സുപ്രീംകോടതി മൂന്ന്​ മാസത്തേക്ക്​ ഏജൻസിയെ തീരുമാനിക്കാൻ അനുമതി നൽകുകയായിരുന്നു. ഈ അനുമതിയെ തുടർന്നാണ്​ മൂന്ന്​ മാസത്തേക്ക്​ അൽഹിന്ദിനെ ഇന്ത്യൻ സർക്കാർ തീരുമാനിച്ചത്​.

ജൂലൈ ഒന്ന്​ മുതൽ 21 വരെ അടിയന്തര സേവനങ്ങൾ മാത്രമാണ്​ ലഭിച്ചിരുന്നത്​. അബൂദബിയിലെ ഇന്ത്യൻ എംബസിയിലും ദുബൈയിലെ കോൺസുലേറ്റിലുമായി ലഭിച്ചിരുന്ന ഈ പരിമിത സേവനങ്ങൾ പ്രവാസികളെ ഏറെ പ്രയാസത്തിലാക്കിയിരുന്നു.

ഇത്തരം പ്രതിസന്ധികളും അനിശ്​ചിതത്വങ്ങളും തൽക്കാലത്തേക്ക്​ എങ്കിലും ഒഴിവായതിൻറെ ആശ്വാസത്തിലാണ്​ പ്രവാസി സമൂഹം.

You May Also Like

More From Author

+ There are no comments

Add yours