ദുബായിൽ സ്വർണവില വീണ്ടും കുറഞ്ഞു; 18 കാരറ്റ് സ്വർണം ഗ്രാമിന് 400 ദിർഹത്തിൽ താഴെയെത്തി

0 min read
Spread the love

യുഎസ് ഫെഡറൽ റിസർവ് യോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവരാനിരിക്കെ ആഗോള വിപണിയിലുണ്ടായ തകർച്ചയെ തുടർന്ന് ദുബായിൽ സ്വർണവില കുറഞ്ഞു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 524.25 ദിർഹമാണ് നിരക്ക്. ചൊവ്വാഴ്ച ഇത് 526 ദിർഹമായിരുന്നു. മറ്റ് വിഭാഗങ്ങളിലും സ്വർണവില താഴേക്ക് ഇറങ്ങി.

22 കാരറ്റ് സ്വർണം ഗ്രാമിന് 485.50 ദിർഹത്തിലും 21 കാരറ്റ് 465.50 ദിർഹത്തിലുമാണ് വ്യാപാരം നടത്തുന്നത്. യുഎഇയിൽ ഏറെ ജനപ്രിയമായ 18 കാരറ്റ് സ്വർണവില 400 ദിർഹമായി. ഏറ്റവും നിരക്ക് കുറഞ്ഞ 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 311.25 ദിർഹമാണ് ഇന്നത്തെ വില.

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 0.56 ശതമാനം ഇടിഞ്ഞ് 4​‌‌340 ഡോളറിലെത്തി. ഈ ആഴ്ചയുടെ തുടക്കത്തിൽ സ്വർണവില 4​‌‌​​​,400 ഡോളർ കടന്നിരുന്നു. യുഎസ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും പണപ്പെരുപ്പ സൂചികകളുമാണ് വിപണിയെ നിലവിൽ സ്വാധീനിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours