‘Godzilla vs. Kong’ ചിത്രത്തിൽ ‘ജിയ’യായി തിളങ്ങിയ Kaylee Hottle; 18-ാവയസ്സിൽ ദാരുണാന്ത്യം

1 min read
Spread the love

‘Kong’, ‘Godzilla x Kong: The New Empire’ എന്നീ ചിത്രങ്ങളിൽ ജിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയായ യുവ നടി Kaylee Hottle (18) കാറപകടത്തിൽ കൊല്ലപ്പെട്ടു.

അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കെയ്ലിയുടെ വേർപാട് അച്ഛൻ ജോഷ്വ ഹോട്ടൽ അമേരിക്കൻ സൈൻ ലാംഗ്വേജിലൂടെ ഫേസ്ബുക്ക് ലൈവിലാണ് ലോകത്തെ അറിയിച്ചത്.


അപകടത്തിൽപ്പെട്ട കാറോടിച്ച യുവാവിന് തങ്ങൾ പൂർണ്ണമായി മാപ്പുനൽകുന്നുവെന്നും ഈ ഒരു സംഭവം കാരണം ജീവിതം നശിപ്പിക്കരുതെന്നും അദ്ദേഹം വികാരാധീതനായി പറഞ്ഞു.

ചിത്രത്തിൽ കോങ്ങുമായി ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തുന്ന ജിയ എന്ന അനാഥ പെൺകുട്ടിയുടെ കഥാപാത്രം ആഗോളതലത്തിൽ വൻ വിജയം നേടി. തുടർന്ന് 2024-ൽ പുറത്തിറങ്ങിയ ചിത്രത്തിലും കെയ്‌ലി അഭിനയിച്ചു. ‘മാഗ്‌നം പി.ഐ’ എന്ന പരമ്പരയിലും ‘വാട്ട് ഡസിന്റ് കിൽ അസ്’ എന്ന സിനിമയിലും അവർ അഭിനയിച്ചിട്ടുണ്ട്.

കെയ്ലിയുടെ അപ്രതീക്ഷിത വേർപാടിൽ പ്രമുഖ ഹോളിവുഡ് താരങ്ങളായ മില്ലി ബോബി ബ്രൗൺ, മാർലി മാറ്റ്ലിൻ, ട്രോയ് കോട്‌സൂർ, അലക്‌സാണ്ടർ സ്കാർസ്‌ഗാർഡ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. കെയ്‌ലി പഠിച്ചിരുന്ന ടെക്‌സസ് സ്‌കൂൾ ഫോർ ദി ഡെഫും അനുശോചനം അറിയിച്ചിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours