വിഡി സതീശനും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജൂൺ 15 മുതൽ വനിതകൾക്ക് സൗജന്യ KSRTC യാത്ര

0 min read
Spread the love

കേരളത്തിന്റെ 13ാമത് മുഖ്യമന്തിയായി വിഡി സതീശൻ അധികാരമേറ്റു. ആറുപതിറ്റാണ്ടിനുശേഷം യുഡിഎഫിന്റെ മുഴുവൻമന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നുവെന്ന പ്രത്യേകതയമുണ്ട്. രണ്ട്‌ വനിതാമന്ത്രിമാരും രണ്ട് പട്ടികവിഭാഗത്തിൽനിന്നുള്ളവരും യുവനിരക്ക് മുൻതൂക്കമുള്ള മന്ത്രിസഭയിൽ അംഗമാണ്.

യുഡിഎഫ് മുന്നോട്ടുവച്ച 5 ഗ്യാരണ്ടികളിൽ 2 എണ്ണം നടപ്പാക്കാൻ ആദ്യമന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര അനുവദിക്കും. ഇതിന്റെ വിശദാംശങ്ങൾ പിന്നാലെ അറിയിക്കും. വയോജനങ്ങൾക്കായി പുതിയ വകുപ്പ് രൂപീകരിക്കും. ഇന്ത്യയിൽ‌ തന്നെ ഇതാദ്യമായാണ് നടപടി.

ആശമാർക്ക് നൽകിയ ഉറപ്പ് പാലിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്ക് പാലിക്കുക എന്നത് വിശ്വാസൃതയുടെ ഭാഗമാണ്. ആശാ വർക്കർമാരുടെ ഓണറേറിയം ആദ്യഘട്ടത്തിൽ‌ 3000 രൂപ വർധിപ്പിച്ചു. റിട്ടയർമെൻറ് ബെനിഫിറ്റ് ഒരു മാസത്തിനുള്ളിൽ തീരുമാനിച്ച് പ്രഖ്യാപിക്കും. വിരമിക്കൽ ആനുകൂല്യം ഒരു മാസത്തിനകം തീരുമാനിക്കും. ആശ മാരുടെ നിലവിലെ ഓണററിയും 9000 എന്നത് 12,000 രൂപയാകും. അങ്കണവാടി ജീവനക്കാർക്ക് 1000 രൂപ കൂട്ടും. പാചക തൊഴിലാളികളുടെ വേതനത്തിൽ ആയിരം രൂപ വർധിപ്പിച്ചു. പാചക തൊഴിലാളികൾക്കും പ്രീ പ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 1000 രൂപ വീതം വർധിപ്പിച്ചു.

You May Also Like

More From Author

+ There are no comments

Add yours