ഒമാനിലും സൗദിയിലും ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി ‍അധികൃതർ; ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ മേയ് 27 ബുധനാഴ്ച

0 min read
Spread the love

ഒമാനിലും സൗദിയിലും ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി ‍അധികൃതർ അറിയിച്ചു. ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ) മേയ് 27 ബുധനാഴ്ച ആയിരിക്കും.

സൗദിയിലും ദുൽഹജ് മാസപ്പിറവി കണ്ടതായി അധികൃതർ അറിയിച്ചതോടെ യു എഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും ഈ മാസം 27 ബുധനാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും. ദുൽഹിജ്ജ 10നാണ് ഇസ്​ലാമിക കലണ്ടർ പ്രകാരം ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

ഹജ് കർമങ്ങൾ മേയ് 26ന് ആരംഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് തീർഥാടകർ ഇതിനകം മക്കയിലെത്തിയിട്ടുണ്ട്. പെരുന്നാളിനോടനുബന്ധിച്ച് ഗൾഫ് രാജ്യങ്ങളിൽ ദീർഘ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours