ഫിഫ ലോകകപ്പ് ഗാനമായ ‘Dai Dai’യുമായി ഷക്കീറ തിരിച്ചെത്തുന്നു

0 min read
Spread the love

വക്കാ വക്കായ്ക്കും ലാ ലാ ലായ്ക്കും ശേഷം ഇത്തവണ തരംഗമാവാൻ ദായ് ദായ്. ഷക്കീറ ഒരുക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ‘ദായ് ദായുടെ ടീസർ പുറത്ത് വിട്ടു.

ഫുട്‌ബോൾ ലോകകപ്പിന് ആവേശമേകാൻ വീണ്ടും പോപ് ഗായിക ഷക്കീറ എത്തുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്…

കമോൺ , ലെറ്റ്‌സ് ഗോ എന്നതൊക്കെയാണ് ദായ് ദായ് എന്ന ഇറ്റാലിയൻ വാക്കിന്റെ അർഥം. നൈജീരിയൻ ഗായകൻ ബർണ ബോയ്‌ക്കൊപ്പം ചേർന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്.

ഷക്കീറയുടെ മാജിക്കൽ വോയ്‌സും , ചടുലമായ നൃത്തച്ചുവടുകളും തന്നെയാണ് ദായ് ദായുടെയും ഹൈലൈറ്റ്.

2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിനായി ഷക്കീറ ഒരുക്കിയ വക്കാ വക്കാ സോങ് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. 2014ലെ ബ്രസീലിയൻ ലോകകപ്പിനോട് അനുബന്ധിച്ച് ഷക്കീറ ഇറക്കിയ ലാ ലാ ലാ സോങ് അന്നത്തെ ഔദ്യോഗിക ഗാനത്തേക്കാളും ഹിറ്റായിരുന്നു.

You May Also Like

More From Author

+ There are no comments

Add yours