2026 മെയ് 25 മുതൽ 29 വരെ നീണ്ടുനിന്ന ബലിപെരുന്നാൾ (Eid Al Adha) അവധിക്കാലത്ത് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പൊതുഗതാഗത-മൊബിലിറ്റി സേവനങ്ങളിലായി 8.2 ദശലക്ഷം യാത്രക്കാരെ രേഖപ്പെടുത്തി
നഗരത്തിലെ സുഗമമായ യാത്രാ സൗകര്യങ്ങളും ആർടിഎയുടെ കാര്യക്ഷമമായ ക്രമീകരണങ്ങളുമാണ് ഇത്രയും വലിയ ജനപങ്കാളിത്തം ചുരുങ്ങിയ ദിവസങ്ങളിൽ കൈവരിക്കാൻ സഹായിച്ചത്. യാത്രക്കാരുടെ എണ്ണത്തിൽ ഇത്തവണയും ദുബായ് മെട്രോ തന്നെയാണ് മുന്നിൽ. മെട്രോയുടെ റെഡും ഗ്രീനും ലൈനുകളിലായി ആകെ 33 ലക്ഷം ആളുകൾ യാത്ര ചെയ്തു.
ദുബായ് ട്രാം വഴി 1,14,300 പേരും പൊതു ബസുകൾ വഴി 17.3 ലക്ഷം പേരും തങ്ങളുടെ യാത്രകൾ പൂർത്തിയാക്കി. കൂടാതെ, വാട്ടർ ടാക്സികളും ഫെറികളും ഉൾപ്പെടുന്ന മറൈൻ ട്രാൻസ്പോർട്ട് സർവീസുകളെ 3,04,300 യാത്രികർ ആശ്രയിച്ചതായും ആർടിഎ വ്യക്തമാക്കി.
ദുബായ് ടാക്സിയും മറ്റ് ഫ്രാഞ്ചൈസി കമ്പനികളുടെ വാഹനങ്ങളും ഉൾപ്പെടുന്ന ടാക്സി സർവീസുകൾ വഴി 23 ലക്ഷം പേരാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയത്. സ്മാർട്ട് ആപ്പ് അധിഷ്ഠിത വാഹനങ്ങൾ, മണിക്കൂർ അടിസ്ഥാനത്തിലുള്ള വാടക വാഹനങ്ങൾ, ആവശ്യാനുസരണം ലഭ്യമാകുന്ന ബസ് സർവീസുകൾ (ബസ്-ഓൺ-ഡിമാൻഡ്) എന്നിവയുൾപ്പെടുന്ന ഷെയേർഡ് മൊബിലിറ്റി സംവിധാനങ്ങൾ വഴി 4,02,700 പേരും യാത്ര ചെയ്തു.

+ There are no comments
Add yours