യുഎഇ കാലാവസ്ഥാ പ്രവചനം: കനത്ത ചൂടും പൊടിക്കാറ്റും, വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് റിപ്പോർട്ട്

0 min read
Spread the love

യുഎഇ: രാജ്യത്ത് വേനൽക്കാലം കൂടുതൽ ശക്തമാകുന്നു ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കനത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. ഈ ആഴ്ച രാജ്യത്തുടനീളം പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും കനത്ത ചൂട് കൂടും.

ഈ സമയങ്ങളിൽ ശക്തമായ കാറ്റ് വീശിയടിക്കാനും അന്തരീക്ഷത്തിൽ വലിയ രീതിയിൽ പൊടിയും മണലും ഉയരുമെന്നും അറിയിച്ചു. കൂടാതെ അറേബ്യൻ ഗൾഫിലെ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും തീരപ്രദേശങ്ങളിൽ ഉള്ളവരും മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

രാജ്യത്ത് നിലവിൽ ഉണ്ടാകുന്ന മർദ്ദ സംവിധാനങ്ങളും അന്തരീക്ഷത്തിൽ കാണുന്ന ഉയർന്ന വായു മർദ്ദത്തിന്റെ കാരണത്താലാണ് വരും ദിവസങ്ങളിൽ താപനില ഉയരുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകുന്നതെന്ന് എൻസിഎം അറിയിച്ചു. നിലവിൽ പൊതുവെ തെളിഞ്ഞ ആകാശം ആയിരിക്കുമെങ്കിലും പെട്ടെന്ന് ശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുള്ളതായും അറിയിച്ചു.

നേരിയതോ മിതമായതോ ആയ കാറ്റ് ചില സമയങ്ങളിൽ ചൂടിൽ നിന്ന് നേരിയ ആശ്വാസം നൽകുമെങ്കിലും മണൽ പ്രദേശങ്ങളിൽ ഇത് കനത്ത പൊടിപടലങ്ങൾ ഉയർത്താനും ഇടയാക്കും. അതിനാൽ വാഹനമോടിക്കുന്നവർ റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങൾ തമ്മിൽ അകലം പാലിക്കണമെന്നും വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours