ദുബായ്, ഷാർജ, ബഹ്‌റൈൻ പോലീസുമായി ചേർന്ന് ഒരു മാസം നീണ്ടുനിന്ന സംയുക്ത ഓപ്പറേഷൻ വിജയകരമായി നടത്തിയതായി യുഎഇയിലെ നാഷണൽ ആന്റി-നാർക്കോട്ടിക്സ് ഏജൻസി പ്രഖ്യാപിച്ചു.
രാജ്യത്തിന് പുറത്തുനിന്നുള്ള ഒരു ഏഷ്യൻ മയക്കുമരുന്ന് വ്യാപാരിയുടെ നേതൃത്വത്തിൽ, മയക്കുമരുന്ന് വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ, ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ 13 പ്രതികൾ അടങ്ങുന്ന ഒരു ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്യാൻ ഇത് സഹായിച്ചു.
പ്രതികളിൽ സംഘത്തലവൻ അടക്കം ആറ് പേർ ഇന്ത്യക്കാരാണ്. ആഫ്രിക്കൻ വംശജരാണ് മറ്റുള്ളവർ. ഇവരിൽ 56.623 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. കൂടാതെ 8,159 മയക്കുമരുന്ന് ഗുളികകളും ഹഷിഷ് ഓയിൽ നിറച്ച ഇലക്ട്രോണിക് സിഗരറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 33 ലക്ഷം ദിർഹം വിലവരും.
ബഹ്റൈനിൽ വെച്ചാണ് സംഘത്തലവൻ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യു.എ.ഇയിൽ നിന്ന് മറ്റ് 13 പ്രതികളും അറസ്റ്റിലായത്.
ബഹ്‌റൈൻ അതോറിറികളുമായി സഹകരിച്ച് സംഘത്തലവനെ യു.എ.ഇയിലെത്തിക്കുകയായിരുന്നു. ബഹ്റൈനിൽ നിന്ന് ഇയാളുടെ നിർദേശം അനുസരിച്ചായിരുന്നു യു.എ.ഇയിലെ സംഘത്തിൻറെ പ്രവർത്തനങ്ങൾ.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത് ഇയാളുടെ നിയന്ത്രണത്തിലായിരുന്നു.
ബന്ധപ്പെട്ട രഹസ്യാന്വേഷണ വിഭാഗങ്ങളുമായി കൈകോർത്ത് നടത്തിയ ഏറെ നാളത്തെ അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിലാണ് സംഘം വലയിലായത്.

+ There are no comments
Add yours