അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന ഉദ്യോ​ഗസ്ഥർക്ക് വീരമൃത്യു

1 min read
Spread the love

അസമിലെ ജോർഹട്ട് ജില്ലയിലെ റൂറിയ വ്യോമസേനാ സ്റ്റേഷനിൽ എഎൻ-32 ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണതായി ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപകടത്തിൽ അഞ്ച് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

അപകടത്തിൽ സഹപൈലറ്റ് രക്ഷപ്പെട്ടതായും, അദ്ദേഹം നിലവിൽ ചികിത്സയിൽ കഴിയുന്നതായും അധികൃതർ വ്യക്തമാക്കി.

തന്ത്രപ്രധാനമായ അപ്പർ അസമിലെ വ്യോമതാവളത്തിന്റെ സമീപപ്രദേശത്താണ് എഎൻ-32 ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണത്. അരുണാചൽ പ്രദേശിൽ നിന്ന് ജോർഹട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്.

അസ്സമിൽ SU-30MKI യുദ്ധവിമാനം തകർന്നുവീണ് രണ്ട് മാസം പിന്നിടുമ്പോഴാണ് വീണ്ടും മറ്റൊരു വിമാനാപകടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അപകടകാരണത്തെ കുറിച്ചോ ആളപായത്തെ കുറിച്ച് നിലവിൽ വിവരങ്ങൾ ലഭ്യമല്ല. അപകടവിവരം വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവെയ്ക്കുമെന്ന് വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours