ദോഹ: ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നവംബറിൽ 23 ശതമാനം യാത്രക്കാരാണ് കൂടിയത്. വ്യോമയാന മേഖലയിൽ നവംബറിൽ വലിയ ഉണർവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിന് പുറമെ, എയർ കാർഗോ, മെയിൽ സർവീസുകളും കൂടി. വിമാന സർവീസുകളുടെ എണ്ണം 7 ശതമാനമാണ് കൂടിയത്.
2022 ൽ ലോകകപ്പ് നടന്ന വർഷത്തേക്കാൾ ഇത്തവണ സർവീസ് നടത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി പറയുന്നു.39 ലക്ഷം യാത്രക്കാരാണ് നവംബറിൽ ഖത്തറിലെത്തിയത്. കഴിഞ്ഞ വർഷം ഇത് 32 ലക്ഷമായിരുന്നു.ഈ വർഷം സെപ്തംബർ മുതൽ തന്നെ ഖത്തറിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന കാണിക്കുന്നുണ്ട്. 40 ലക്ഷത്തിന് അടുത്തോ കൂടുതലോ ആണ് ഈ മാസങ്ങളിൽ രാജ്യത്തെത്തിയ യാത്രക്കാരുടെ കണക്ക്.
യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമുള്ള പ്രധാന ട്രാൻസിറ്റ് ഹബ് എന്ന നിലയിലും ഹമദ് വിമാത്താവളത്തിലെ യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഹയാ വിസയുടെ കാലാവധി നീട്ടിയതും ഏഷ്യൻ കപ്പ് ഫുട്ബോളും വരും മാസങ്ങളിൽ ഖത്തറിലേക്ക് കൂടുതൽ പേരെയെത്തിക്കുമെന്നാണ് വിശ്വസിക്കുന്നത്.

+ There are no comments
Add yours