തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി വിജയ് തന്നെ അധികാരമേൽക്കുമെന്ന് റിപ്പോർട്ട്…സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും ഈയാഴ്ച തന്നെ വിജയ് ഗവർണറെ കാണുമെന്നും റിപ്പോർട്ടുകളുണ്ട്…
108 എംഎൽഎമാർ ഉള്ള ടിവികെയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ ഇനി 10 പേരുടെ പിന്തുണയാണ് വേണ്ടത്. ഡിഎംകെ സഖ്യത്തിൽ കോൺഗ്രസിന് അഞ്ചും സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ പാർട്ടികൾക്ക് രണ്ട് വീതം സീറ്റുമുണ്ട്. എൻഡിഎയിൽ 5 സീറ്റുള്ള പിഎംകെയും ഒരു എംഎൽഎയുള്ള ടി ടി വി ദിനകരന്റെ എഎംഎംകെയും സ്വീകരിക്കുന്ന നിലപാടും നിർണായകമാകും. ജനവിധിയിൽ പ്രതിഫലിക്കുന്ന യുവാക്കളുടെ വികാരം അവഗണിക്കില്ലെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തത് ടിവികെയ്ക്ക് പിന്തുണ നൽകുന്നത് കോൺഗ്രസ് പരിഗണിക്കുന്നതിനെ സൂചനയായി കാണുന്നവരുമുണ്ട്. നിയമസഭയിലെ ധാരണകളിലൂടെ ന്യൂനപക്ഷ സർക്കാറായി ഭരിക്കാനും ടിവികെയ്ക്ക് കഴിയുമെന്നതിനാൽ വിജയ് മുഖ്യമന്ത്രി ആകുമെന്ന് ഉറപ്പാണ്.
നിയുക്ത എംഎൽഎമാരോട് ചെന്നൈയിൽ തുടരാൻ ടിവികെ നിർദേശം നൽകി. ടിവികെ സ്ഥാനാർത്ഥികളുമായി വിജയ് കൂടിക്കാഴ്ച നടത്തുകയാണ്. ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള സാധ്യത ഇടതുപാർട്ടികളും ടിവികെയും തള്ളിയില്ല. ബിജെപിയുമായി സഖ്യം ഉണ്ടാകില്ലെന്ന് ടിവികെ ഉറപ്പ് നൽകണമെന്നാണ് പല ഇടതുനേതാക്കളുടെയും അഭിപ്രായം.

+ There are no comments
Add yours