യുഎഇയിൽ വേനൽ ചൂട് കനക്കുന്നു; രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരും, ജാ​​ഗ്രതാ നിർദ്ദേശം

1 min read
Spread the love

യുഎഇയിൽ കടുത്ത ചൂടിനും അന്തരീക്ഷ ഈർപ്പത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ രാജ്യത്ത് താപനില വീണ്ടും ഉയർന്നേക്കും. പുലർച്ചെ തീരദേശ മേഖലകളിൽ നേരിയ മഞ്ഞും (mist) ഉയർന്ന ഹ്യുമിഡിറ്റിയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഇന്ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. രാത്രിയിലും ബുധനാഴ്ച പുലർച്ചെയും തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കാനും മഞ്ഞിനും സാധ്യതയുണ്ട്.

യുഎഇയിലെ ഉൾപ്രദേശങ്ങളിൽ താപനില 42 ഡിഗ്രി സെൽഷ്യസ് മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 36 മുതൽ 43 ഡിഗ്രി വരെയും പർവത മേഖലകളിൽ 30 മുതൽ 36 ഡിഗ്രി വരെയും താപനില രേഖപ്പെടുത്തിയേക്കും.

മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ ഇത് 35 കിലോമീറ്റർ വേഗത വരെ കൈവരിച്ചേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours