യുഎഇ ദിർഹം ചിഹ്നം ഫോണിലും കമ്പ്യൂട്ടറിലും ഇനി മുതൽ ദൃശ്യമാകും

1 min read
Spread the love

യുഎഇ ദിർഹത്തിന്റെ പുതിയ ഔദ്യോഗിക ചിഹ്നം സ്മാർട്ട്‌ഫോണുകളിലെയും കമ്പ്യൂട്ടറുകളിലെയും കീബോർഡുകളിൽ ലഭ്യമായി തുടങ്ങി. ആഗോള ഡിജിറ്റൽ പ്രതീകങ്ങൾ നിശ്ചയിക്കുന്ന ‘യൂണികോഡ്’ കൺസോർഷ്യത്തിന്റെ പുതിയ 18.0 ബീറ്റ പതിപ്പിൽ ദിർഹം ചിഹ്നം ഉൾപ്പെടുത്തിയിട്ടുണ്ട്. കറൻസിയുടെ സുസ്ഥിരതയും യുഎഇ പതാകയുടെ പ്രാധാന്യവും പ്രതിഫലിപ്പിക്കുന്ന ചിഹ്നം സെൻട്രൽ ബാങ്കാണ് രൂപകൽപ്പന ചെയ്തത്.

കഴിഞ്ഞ വർഷം മാർച്ചിൽ, ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇ സെൻട്രൽ ബാങ്ക് ദേശീയ കറൻസിക്കായി ഒരു ചിഹ്നം അനാച്ഛാദനം ചെയ്തു. യുഎഇ പതാകയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം കറൻസിയുടെ സ്ഥിരതയെ പ്രതിനിധീകരിക്കുന്നതിനുമാണ് പുതിയ ചിഹ്നം തിരഞ്ഞെടുത്തത്.

പിന്നീട് 2025 ൽ, സാങ്കേതിക പ്ലാറ്റ്‌ഫോമുകളിൽ ദിർഹത്തിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ബാങ്ക് യൂണിക്കോഡിൽ അപേക്ഷിച്ചു.

“നിർദിഷ്ട ഗ്ലിഫ് ഒറിജിനൽ ആണെന്നും, അത് ഒരു പ്രത്യേക ഫോണ്ട് ഉപയോഗിക്കുന്നില്ലെന്നും അതിനാൽ ഔദ്യോഗിക യൂണികോഡ് ചാർട്ടുകളിൽ ഉൾപ്പെടുത്താൻ അനുവദിക്കുന്നതിന് ഒരു ലൈസൻസും ആവശ്യമില്ലെന്നും ഞങ്ങൾ സ്ഥിരീകരിക്കുന്നു,” യുഎഇയുടെ സമർപ്പണ കത്തിൽ പറയുന്നു.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ദിർഹത്തിന്റെ സാന്നിധ്യം ഉറപ്പാക്കാൻ 2025-ലാണ് യുഎഇ സെൻട്രൽ ബാങ്ക് യൂണികോഡിന് അപേക്ഷ നൽകിയത്. കീബോർഡുകളിലെ ആറാം നമ്പർ കീയിൽ ദിർഹം ചിഹ്നം എങ്ങനെ ഉൾപ്പെടുത്താമെന്നത് സംബന്ധിച്ച സ്റ്റൈൽ മാർഗ്ഗനിർദ്ദേശവും ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. ജൂലൈ 7 വരെ പൊതുജനങ്ങളിൽ നിന്ന് ഫീഡ്‌ബാക്ക് സ്വീകരിക്കുന്ന ഈ യൂണികോഡ് പതിപ്പ് വരുന്ന സെപ്റ്റംബറോടെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.

You May Also Like

More From Author

+ There are no comments

Add yours