ഇറാനുമായുള്ള യുദ്ധം ‘അവസാനിപ്പിച്ചെന്ന്’ ട്രംപ്; ശത്രുത അവസാനിച്ചെന്ന് പറയാനാകില്ലെന്നും ട്രംപ്

0 min read
Spread the love

ഇറാനെതിരെയുള്ള യുദ്ധം ‘അവസാനിപ്പിച്ചെന്ന്’ യുഎസ് കോൺഗ്രസിനോട് അറിയിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ പരാമർശം.

യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ കഴിഞ്ഞദിവസം മുന്നോട്ടുവച്ച പുതിയ നിർദേശങ്ങളും ട്രംപ് തള്ളിയിരുന്നു. നിർദേശങ്ങളിൽ തനിക്ക് തൃപ്തിയില്ലെന്നാണ് ട്രംപ് പറഞ്ഞത്. അതിനിടെയാണ് ഇറാനെതിരെയുള്ള ട്രംപിന്റെ രൂക്ഷ പരാമർശം.

‘നിങ്ങളും സമ്മതിക്കും എന്നെനിക്കറിയാം. ഭ്രാന്തൻമാരുടെ പക്കൽ ആണവായുധം ഉണ്ടാകരുത്. അതിനായാണ് നമ്മൾ യുദ്ധം ചെയ്യുന്നത്’–ഫ്ലോറിഡയിൽ നടന്ന പരിപാടിയിൽ ട്രംപ് പറഞ്ഞു. വലിയ കൈയടികളോടെയാണ് ട്രംപിന്റെ വാക്കുകളെ സദസ് സ്വീകരിച്ചത്.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചെന്ന് ട്രംപ് യുഎസ് കോൺഗ്രസിൽ വെള്ളിയാഴ്ച പറഞ്ഞിരുന്നു. യുദ്ധം തുടരാൻ യുഎസ് കോൺഗ്രസിന്റെ അനുമതി വേണമെന്ന നിയമവ്യവസ്ഥയിൽനിന്ന് തലയൂരാനായിരുന്നു ട്രംപിന്റെ അവകാശവാദമെന്നാണ് വിലയിരുത്തൽ.

അമേരിക്കൻ നിയമപ്രകാരം, സൈനിക നടപടിയെക്കുറിച്ച് കോൺഗ്രസ് അംഗങ്ങളെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞതിനുശേഷം 60 ദിവസത്തിനുള്ളിൽ യുഎസ് കോൺഗ്രസിന്റെ അനുമതി ലഭിച്ചാൽ മാത്രമേ യുദ്ധവുമായി പ്രസിഡന്റിന് മുന്നോട്ടുപോകാനാകൂ.

അനുമതി ലഭിച്ചില്ലെങ്കിൽ സൈനിക നടപടി നിർത്തിവയ്ക്കേണ്ടി വരും. ഫെബ്രുവരി 28ന് ഇറാനെതിരെ തുടങ്ങിയ സൈനിക നടപടിയുടെ നിയമപരമായ കാലാവധി അവസാനിക്കാനിരിക്കേയാണ് യുദ്ധം അവസാനിച്ചതായി ട്രംപ് കോൺഗ്രസിനെ അറിയിച്ചത്.

You May Also Like

More From Author

+ There are no comments

Add yours