‘വിപുലമായ സൈനിക നീക്കം’; 136 ഹൂതി കേന്ദ്രങ്ങൾ തകർത്ത് സൗദി സഖ്യസേന

1 min read
Spread the love

യമനിലെ നിയമാനുസൃത ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സൗദി സഖ്യസേന, ഹൂതികളുടെ ശേഷികളെയും സംവിധാനങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ വിപുലമായ സൈനിക നീക്കത്തിനിടെ 136 സൈനിക കേന്ദ്രങ്ങൾ തകർത്തതായി ശനിയാഴ്ച പുലർച്ചെ അറിയിച്ചു.

ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ശൃംഖല തകർക്കാനുള്ള പ്രവർത്തനങ്ങളും നടത്തിവരികയാണെന്ന് സഖ്യസേന വ്യക്തമാക്കി. യമൻ സൈനിക വിഭാഗങ്ങൾക്ക് 24 മണിക്കൂറും വ്യോമ പിന്തുണ നൽകുന്നുണ്ടെന്ന് സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

യെമനിലെ ചെങ്കടൽ തീരപ്രദേശങ്ങൾ പിടിച്ചടക്കിയ ഹൂതികൾ സൗദി അറേബ്യയിലെ ഗതാഗത കേന്ദ്രങ്ങൾക്കും എണ്ണ ഉൽപ്പാദന-വിതരണ സംവിധാനങ്ങൾക്കും സാധാരണക്കാരുടെ കേന്ദ്രങ്ങൾക്കും നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ലോകത്തിലെ പ്രധാന ക്രൂഡ് ഓയിൽ കയറ്റുമതി രാജ്യങ്ങളിലൊന്നായ സൗദിയുടെ നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ മേഖലയിലെ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്.

റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇരട്ട മിസൈൽ ആക്രമണത്തിൽ വിമാനത്തിന്റെ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തിരിച്ചടി. ദേശീയ വിമാനക്കമ്പനിയായ സൗദിയ എയർലൈൻസിന്റെ പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് അലി അൽ-ഖൽതാമിയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ആക്രമണ സമയത്ത് വിമാനത്തിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി. അദ്ദേഹത്തിന്റെ വിയോഗത്തിൽ സൗദിയ എയർലൈൻസ് ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

More From Author

+ There are no comments

Add yours