Tag: GCC countries
200 കോടി ഡോളർ; ഇന്ത്യയിലെ ഫുഡ് പാർക്കുകളിലേക്ക് നിക്ഷേപം നടത്താൻ യു.എ.ഇ
യു.എ.ഇ: ഇന്ത്യയിലെ ഫുഡ് പാർക്കുകളിലേക്ക് 200 കോടി ഡോളർ (16,700 കോടി രൂപ) നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് യു.എ.ഇ. മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലുടനീളം സംയോജിത ഫുഡ് പാർക്കുകൾ […]
പുകയില ഉത്പ്പന്നങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി ദമാം
ദമാം: ബഖാലകളിലും സൂപ്പർമാർക്കറ്റുകളിലും പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിന് കർശന നിയന്ത്രണങ്ങൾ. ദമാം നഗരസഭയാണ് നിയന്ത്രണങ്ങൾ കൊണ്ടു വന്നിട്ടുള്ളത്. 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പുകയിലയുൽപന്നങ്ങൾ വിൽക്കാൻ പാടില്ല, ബഖാലകളിലോ വാണിജ്യ കേന്ദ്രങ്ങളിലോ പുകയിലയുൽപന്നങ്ങളുടെ […]
മുതിർന്നവർക്ക് നടത്തുന്ന പ്ലാസ്റ്റിക് സർജറി കുട്ടിയിൽ നടത്തി; കോസ്‌മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി കുവൈറ്റ് ആരോഗ്യ മന്ത്രാലയം
കുവൈറ്റ്: കുവൈറ്റിൽ അനധികൃതമായി ചികിൽസ നടത്തിയ കോസ്‌മെറ്റിക് ക്ലിനിക്ക് ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. അനധികൃതമായി പ്ലാസ്റ്റിക് സർജറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മുതിർന്നവർക്ക് നടത്തുന്ന പ്ലാസ്റ്റിക് സർജറി ചെറിയ കുട്ടിയിൽ നടത്തിയതായാണ് കണ്ടെത്തൽ […]
സൗദിയിൽ താമസ വാടക അനിയന്ത്രിതമായി വർധിക്കുന്നു; പരാതി നൽകി സ്വദേശികളും വിദേശികളും
സൗദി: രാജ്യത്ത് താമസ കെട്ടിടങ്ങളുടെ വാടക അനിയന്ത്രിതമായി വർധിച്ചു വരുന്നതായി ആക്ഷേപം. കെട്ടിട ഉടമകളും റിയൽ എസ്റ്റേറ്റ് ഏജൻസികളും യാതൊരു നിയന്ത്രണവും പാലിക്കാതെയാണ് വാടക വർധിപ്പിക്കുന്നതെന്നും സ്വദേശികളും വിദേശികളുമായ വാടക താമസക്കാർ പരാതിപ്പെടുന്നു. 25,000 […]
യു.എ.ഇയിൽ നിന്ന് സ്വർണം വാങ്ങാം; ഇന്ത്യൻ ബാങ്കുകൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ
യു.എ.ഇ: ഇന്ത്യയിലുള്ളതിനേക്കാൾ സ്വർണത്തിന് വില കുറവാണ് യുഎഇയിൽ. ലോകത്തെ എല്ലാതരം ഡിസൈനുകളിലും സ്വർണാഭരണം കിട്ടുന്ന നഗരം കൂടിയാണ് ദുബായ്. പരിശുദ്ധിയുള്ള സ്വർണമായതിനാൽ നാട്ടിലേക്ക് വരുന്ന മിക്ക പ്രവാസികളും യുഎഇയിൽ നിന്ന് സ്വർണം വാങ്ങാറുണ്ട്. നാട്ടിലെ […]
ന്യൂഇയർ ആഘോഷം; ഷാർജയിൽ പടക്കം പൊട്ടിച്ചുള്ള ആഘോഷത്തിന് വിലക്ക്
ദുബായ്: പുതുവര്‍ഷ ദിനത്തിലേക്ക് അടുക്കുകയാണ് ലോകം. 2024നെ വരവേല്‍ക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. പടക്കം പൊട്ടിച്ചും ആഹ്ലാദിച്ചും നിശാപാര്‍ട്ടികള്‍ ഒരുക്കിയുമെല്ലാമാണ് പല രാജ്യങ്ങളിലും ആഘോഷം. എന്നാല്‍ ചില രാജ്യങ്ങളില്‍ ആഘോഷത്തിന് നിയന്ത്രണമുണ്ട്. ഗള്‍ഫില്‍ ന്യുഇയര്‍ ആഘോഷം […]
ചികിത്സാപിഴവ് മൂലം രോഗി മരിച്ചു; ഡോക്ടറോട് ‘ബ്ലഡ് മണി’ നൽകാൻ ഉത്തരവിട്ട് സൗദി കോടതി
റിയാദ്: ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച രോഗിയുടെ കുടുബത്തിന് ബ്ലഡ് മണി നൽകാൻ സൗദി ശരീഅ കോടതി ഉത്തരവ്. രോഗിയെ പരിശോധിച്ച ശേഷം വീട്ടിലേക്ക് അയച്ച ഡോക്ടർക്കെതിരേയാണ് കോടതി വിധി പ്രസ്താവിച്ചത്. വിശദമായ പരിശോധനയ്ക്ക് […]
സാമ്പത്തിക കുറ്റകൃത്യം; നാല് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി കുവൈറ്റ്
കുവൈറ്റ്: കള്ളപ്പണം വെളുപ്പിക്കുന്നതിനും അനധികൃത ഫണ്ടിങ്ങിനുമെതിരെ ശക്തമായ നടപടിയുമായി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം. കള്ളപ്പണം വെളുപ്പിച്ചത് കണ്ടെത്തിയതിന്റെ പേരിൽ നാല് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധനയാണ് […]
പുണ്യഭൂമിയിൽ 70 കി.മീ. ചുറ്റളവിൽ പുതിയ സൈക്കിൾ പാത; 2025 ൽ മദീനയിൽ 220 കി.മീറ്റർ സൈക്കിൾ ട്രാക്ക്
മദീന: നഗരത്തിലെ പ്രധാന റോഡുകളിലും പാർപ്പിട പരിസരങ്ങളിലുമായി 70 കിലോമീറ്റർ ചുറ്റളവിൽ സൈക്കിൾ പാതകൾ നടപ്പിലാക്കിയതായി മദീന മുനിസിപ്പാലിറ്റി. നിരവധി ലക്ഷ്യങ്ങളോടെയാണ് സൈക്കിൾ പാതകൾ നിർമിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ‘നഗരത്തിന്റെ […]
വിദേശത്തെ യുഎഇ എംബസികളുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പ് നൽകി യു.എ.ഇ വിദേശകാര്യ മന്ത്രാലയം
അബുദാബി: യുഎഇ എംബസികളുടെ പേരിൽ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപെട്ടതോടെ ജാഗ്രത പാലിക്കാൻ നിർദേശം. വിദേശത്ത് യുഎഇ എംബസികളുടെ പേരിൽ വിവിധ സഹായങ്ങൾ ലഭ്യമാണെന്ന് അറിയിച്ച് വരുന്ന സന്ദേശങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. യുഎഇ […]
