റിയാദ് ഇൻ്റർനാഷണൽ ജാസ് ഫെസ്റ്റിവൽ 2024 – പ്രഖ്യാപിച്ച് സൗദി അറേബ്യ

1 min read
Spread the love

റിയാദ്: റിയാദ് ഇൻ്റർനാഷണൽ ജാസ് ഫെസ്റ്റിവൽ 2024 സൗദി അറേബ്യ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. റിയാദ് ഇൻ്റർനാഷണൽ ജാസ് ഫെസ്റ്റിവലിൻ്റെ ആദ്യ പതിപ്പ് ഫെബ്രുവരി 7 മുതൽ 9 വരെ റിയാദിലെ മയാദീൻ തിയേറ്ററിൽ നടക്കുമെന്ന് സൗദി അറേബ്യയിലെ മ്യൂസിക് കമ്മീഷൻ അറിയിച്ചു.

ജാസ് സംഗീത പരിപാടിയിൽ നിരവധി പ്രാദേശിക, അറബ്, അന്തർദേശീയ കലാകാരന്മാർ പങ്കെടുക്കും.

https://dc.moc.gov.sa/home/event-tickets/48/riyadh-international-jazz-festival/

സൗദി അറേബ്യയിലെ റിയാദ് ഇൻ്റർനാഷണൽ ജാസ് ഫെസ്റ്റിവൽ

കിംഗ്‌സോമിൻ്റെ സംഗീത രംഗത്തെ സമ്പന്നമാക്കുന്ന, ആഗോളതലത്തിൽ ദേശീയ സംഗീത മേഖലയുടെ അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കലാപരവും സാംസ്‌കാരികവുമായ ഒരു അനുഭവം സൃഷ്ടിക്കുകയാണ് സൗദി മ്യൂസിക് കമ്മീഷൻ ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ തത്സമയ ജാസ് പ്രകടനവും വിവിധ സംഗീത വിഭാഗങ്ങളിലെ കലാകാരന്മാരും പങ്കെടുക്കും.

You May Also Like

More From Author

+ There are no comments

Add yours