ഇരുപതാം വാർഷികാഘോഷത്തിൽ വിവാഹവാ​ഗ്ദാനങ്ങൾ പുതുക്കി സൂര്യയും ജ്യോതികയും; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

1 min read
Spread the love

ദാമ്പത്യജീവിതത്തിന്റെ ഇരുപതാം വാർഷിക വേളയിൽ, പരസ്പരം നൽകിയ വിവാഹവാഗ്ദാനങ്ങൾ വീണ്ടും പുതുക്കി വിവാഹവാർഷികം ആഘോഷമാക്കിയിരിക്കുകയാണ് സൂര്യയും ജ്യോതികയും.

മക്കളായ ദിയയുടെയും ദേവിന്റെയും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ലളിതവും മനോഹരവുമായ ഈ ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘ദ സീക്വൽ’ എന്ന തലക്കെട്ടോടെ ജ്യോതിക പങ്കുവെച്ച വൈകാരിക നിമിഷങ്ങൾ സോഷ്യൽ മീഡിയയും ലോകമെമ്പാടുമുള്ള ആരാധകരും ആഘോഷിക്കുകയാണ്.

വിദേശത്തെ ഒരു പള്ളിയിൽവെച്ചാണ് ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങ് നടന്നത്. വെളുത്ത സുന്ദരമായ ഗൗണിൽ ജ്യോതികയും, വെളുത്ത കോട്ടും കറുത്ത ട്രൗസറുമണിഞ്ഞ് സൂര്യയും തിളങ്ങി. മക്കളാണ് ഇരുവരെയും പള്ളിയിലേക്ക് ആനയിച്ചത്.

1999-ൽ വസന്ത് സംവിധാനം ചെയ്ത പൂവെല്ലാം കേട്ടുപ്പാർ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് സൂര്യയും ജ്യോതികയും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് ഉയിരിലെ കലന്തത്, കാക്ക കാക്ക, പേരഴഗൻ, മായാവി, സില്ലുനു ഒരു കാതൽ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു. ഓൺസ്‌ക്രീനിൽ ഇരുവരും തമ്മിലുണ്ടായിരുന്ന ആകർഷണം പിന്നീട് ജീവിതത്തിലും പ്രണയമായി വളരുകയായിരുന്നു.

ഒടുവിൽ 2006 സെപ്റ്റംബർ 11-നാണ് ചെന്നൈയിൽ വെച്ച് ഇരുവരും വിവാഹിതരായത്. ദക്ഷിണേന്ത്യൻ സിനിമയിലെ മാതൃകാദമ്പതികളാണ് സൂര്യയും ജ്യോതികയും.

വ്യക്തിജീവിതത്തിലെ സുതാര്യതയും, പ്രൊഫഷണൽ കരിയറിലെ പരസ്പര പിന്തുണയും കൊണ്ട് രണ്ടു പതിറ്റാണ്ടുകളായി ഇരുവരും തങ്ങളുടെ ബ്രാൻഡ് മൂല്യം നിലനിർത്തുന്നു.

You May Also Like

More From Author

+ There are no comments

Add yours