യുഎഇ ലോട്ടറി – ഭാര്യയുടെയും മകളുടെയും ജന്മദിന തീയതികൾ ചേർത്തുവെച്ചു; സുനിൽ കുമാറിന് ലഭിച്ചത് 77 കോടി രൂപ

1 min read
Spread the love

30 ദശലക്ഷം ദിർഹത്തിന്റെ (8.1 ദശലക്ഷം ഡോളർ) യുഎഇ ലോട്ടറി ജാക്ക്‌പോട്ട് നേടിയ മലയാളിയായ സുനിൽ കുമാർ സദാശിവൻ, തനിക്ക് ലഭിച്ച ഈ വലിയ തുക തന്റെ മകളെ ഡോക്ടറാക്കുക എന്ന “ഏറ്റവും വലിയ സ്വപ്നം” സാക്ഷാത്കരിക്കാൻ ഉപയോഗിക്കുമെന്ന് പ്രഖ്യാപിക്കുന്നു

ജൂലൈ ഒന്നിന് നടന്ന നറുക്കെടുപ്പിലാണ് സുനിൽ വിജയം സ്വന്തമാക്കിയത്. പിന്നാലെ ജൂലൈ ആറിന് യുഎഇ ലോട്ടറി വിജയിയെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. സമ്മാനത്തുക കൈമാറിയതിനൊപ്പം ഇപ്പോൾ സുനിലിന്റെ പ്രതികരണവും പുറത്തുവന്നിരിക്കുകയാണ്.

തന്റെയും ഭാര്യയുടെയും മകളുടെയും ജന്മദിന തീയതികൾ ചേർത്തുവെച്ച് എടുത്ത ലോട്ടറി ടിക്കറ്റിലൂടെയാണ് സുനിലിന് വിജയം സ്വന്തമാക്കിയിരിക്കുന്നത്. യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ ഡ്രാ’യിലെ രണ്ടാമത്തെ മാത്രം വലിയ ഗ്രാൻഡ് പ്രൈസ് വിജയിയാണ് സുനിലെന്ന് ലോട്ടറി അധികൃതർ വ്യക്തമാക്കി.

അബുദാബിയിൽ മെയിന്റനൻസ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന സുനിൽ, സാധാരണയായി ടിക്കറ്റുകളിൽ കാണുന്ന റാൻഡം നമ്പറുകൾക്ക് പകരം തനിക്ക് ഏറ്റവും പ്രിയപ്പെട്ട തീയതികൾ തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ആദ്യം മകളുടെ ജന്മദിനവും പിന്നീട് തന്റെയും ഭാര്യയുടെയും ജന്മദിന തീയതികളും ചേർത്താണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. അടുത്തിടെ ഒരു സുഹൃത്തിനൊപ്പമാണ് സുനിൽ ലോട്ടറി എടുത്തു തുടങ്ങിയത്. ഇവർ ഒരുമിച്ച് എടുത്ത ആദ്യ ടിക്കറ്റിന് 100 ദിർഹം സമ്മാനം ലഭിച്ചിരുന്നു. ആ ആത്മവിശ്വാസത്തിൽ എടുത്ത രണ്ടാമത്തെ ടിക്കറ്റാണ് ഇവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.

You May Also Like

More From Author

+ There are no comments

Add yours