ദുബായിൽ ഷെയറിങ് താമസ സൗകര്യങ്ങൾക്ക് കർശന നിയമവുമായി മുൻസിപ്പാലിറ്റി; 44-ലേറെ പ്രദേശങ്ങളിൽ കെട്ടിടങ്ങളിലും വില്ലകളിലും shared accommodation ഒരുക്കാൻ അനുമതി

1 min read
Spread the love

ദുബായിലെ ഷെയറിങ് താമസ സൗകര്യങ്ങളുടെ കാര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി ദുബായ് മുൻസിപ്പാലിറ്റി. കുടുംബങ്ങളും ബാച്ചിലേഴ്സും ഒരേ റസിഡൻഷ്യൽ യൂണിറ്റിൽ ഒന്നിച്ചു താമസിക്കുന്നത് ഈ പുതിയ നിയമപ്രകാരം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.

ഇനി മുതൽ ഷെയറിങ് അടിസ്ഥാനത്തിലുള്ള താമസം ഇതിനായി പ്രത്യേകം അനുമതി നൽകിയിട്ടുള്ള മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തും. നിലവിലുള്ള കെട്ടിടങ്ങൾക്കും വില്ലകൾക്കും പുതിയ നിബന്ധനകൾ പൂർണ്ണമായി പാലിക്കുന്നതിനായി ഒരു വർഷത്തെ സാവകാശമാണ് അനുവദിച്ചിട്ടുള്ളത്.

പുതിയ നിയമപ്രകാരം ഒരു ഷെയർഡ് റസിഡൻഷ്യൽ യൂണിറ്റ് ഒന്നുകിൽ പൂർണ്ണമായും കുടുംബങ്ങൾക്കോ ​​അല്ലെങ്കിൽ ബാച്ചിലർമാർക്കോ മാത്രമായി മാറ്റിവെക്കണം.

സാങ്കേതിക മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു കിടപ്പുമുറിയിൽ ഒരാൾക്ക് കുറഞ്ഞത് അഞ്ച് ചതുരശ്ര മീറ്റർ ഉണ്ടായിരിക്കണം. കൂടാതെ, പ്രധാന വാണിജ്യ-ടൂറിസം പ്രാധാന്യമുള്ള ഷെയ്ഖ് സായിദ് റോഡ്, ജുമൈറ റോഡ്, അൽ വസൽ റോഡ്, ബനിയാസ് റോഡ് തുടങ്ങിയ പ്രധാന പാതകളുടെ ഇരുവശങ്ങളിലുള്ള കെട്ടിടങ്ങളിൽ ബാച്ചിലർമാർക്ക് ഷെയറിങ് താമസ സൗകര്യം ഒരുക്കുന്നതും പൂർണ്ണമായി വിലക്കിയിട്ടുണ്ട്.

കെട്ടിട ഉടമകളും എഞ്ചിനീയറിംഗ് കൺസൾട്ടൻസികളും കർശനമായ പത്ത് ബാധ്യതകൾ പാലിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഷെയറിങ് സൗകര്യം ഒരുക്കുന്നതിനായി ‘ദുബായ് ബിൽഡിംഗ് പ്ലാറ്റ്ഫോം’ വഴി കൃത്യമായ ലൈസൻസിന് അപേക്ഷിക്കേണ്ടതാണ്.

നഗരത്തിലെ ജനസാന്ദ്രത നിയന്ത്രിക്കുക, നിയമവിരുദ്ധ താമസങ്ങൾ ഒഴിവാക്കുക, താമസക്കാരുടെ സുരക്ഷയും നഗരത്തിൻ്റെ ഭംഗിയും ഉറപ്പാക്കുക ഈ പുതിയ നിയമത്തിലൂടെ ദുബായ് മുൻസിപ്പാലിറ്റി നയിക്കും.

You May Also Like

More From Author

+ There are no comments

Add yours