പാരിസ്: ഇറാനുമായുള്ള സമാധാന കരാറിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിലെ എവിയനിൽ ജി 7 ഉച്ചകോടിക്ക്ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം അത്താഴവിരുന്നിനിടെയാണ് കരാറിൽ ട്രംപ് ഒപ്പുവച്ചത്.
കരാറിൽ ഒപ്പുവച്ചതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്.’ വെർസെെൽസ് കൊട്ടാരത്തിൽ ഇറാനും അമേരിക്കയും തമ്മിലുള്ള കരാറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഈ കരാർ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുകയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇതൊരു സുപ്രധാന ചുവടുവയ്‌പ്പാണ്’- ഇമ്മാനുവൽ മാക്രോൺ എക്സിൽ കുറിച്ചു.
വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ കരാർ ഔപചാരികമായി ഒപ്പുവയ്ക്കാനാണ് സാദ്ധ്യത. ഒപ്പുവയ്ക്കുന്നത് അന്തിമ കരാറല്ലെന്നും ഒരു ധാരണാപത്രമാണെന്നും ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. അതിലെ വ്യവസ്ഥകൾ ഇറാൻ പാലിച്ചില്ലെങ്കിൽ തലയിൽ ബോംബിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാൻ അനുസരിച്ചില്ലെങ്കിൽ വീണ്ടും ബോംബിടുമെന്ന് ട്രംപ്
ഇറാൻ അനുസരിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി ഒപ്പുവെക്കുന്നത് അന്തിമ കരാറല്ലെന്നും ഒരു ധാരണാപത്രമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഫ്രാൻസിലെ എവിയൻ വേദിയാകുന്ന ജി7 ഉച്ചകോടിക്കിടെ ഈജിപ്തുമായി നടന്ന ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് യുഎസ് പ്രസിഡൻ്റിൻ്റെ പ്രതികരണം. മാസങ്ങൾ നീണ്ട സംഘർഷം അവസാനിപ്പിക്കാനായി യുഎസും ഇറാനും ചേർന്ന് സമാധാന കരാറിൽ ഒപ്പുവെക്കാൻ 48 മണിക്കൂർ മാത്രം ശേഷിക്കെയാണ് ട്രംപിൻ്റെ ഈ പ്രതികരണം.

+ There are no comments
Add yours