ആഴ്ചകൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജി പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ നിന്ന് കടുത്ത സമ്മർദ്ദമുയർന്ന പശ്ചാത്തലത്തിലാണ് സ്റ്റാർമറുടെ രാജി. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി വെറും രണ്ടു വർഷം തികയുന്നതിന് മുൻപാണ് അദ്ദേഹത്തിന്റെ പടിയിറക്കം.
ഇതോടെ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് പദവിയിൽ നിന്ന് പുറത്താക്കപ്പെടുന്ന ആറാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്റ്റാർമർ മാറി.
രാവിലെ തന്നെ ചാൾസ് രാജാവുമായി സംസാരിച്ച് രാജി തീരുമാനം അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വരെ സ്റ്റാമർ കെയ്ർടേക്കർ പ്രധാനമന്ത്രിയായി തുടരും.
“അടുത്ത പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ഞാൻ തന്നെയാണോ എന്ന ചോദ്യമാണ് ഇപ്പോൾ എന്റെ പാർട്ടി ഉയർത്തുന്നത്. ആ ചോദ്യത്തിനുള്ള എന്റെ പാർലമെന്ററി പാർട്ടിയുടെ ഉത്തരം ഞാൻ കേൾക്കുകയും പൂർണ്ണമായ മനസ്സോടെ അത് അംഗീകരിക്കുകയും ചെയ്യുന്നും. ഞാൻ എടുത്ത ഓരോ തീരുമാനവും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈ രാജ്യത്തെ മുൻനിർത്തി മാത്രമായിരുന്നു. അതുകൊണ്ട് ഞാൻ ലേബർ പാർട്ടിയുടെ നേതൃസ്ഥാനം രാജിവെക്കുകയാണ്,” സ്റ്റാർമർ പറഞ്ഞു.
2024 ലെ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയായിരുന്നു സ്റ്റാമർ അധികാരത്തിലെത്തിയത്. എന്നാൽ നിരവധി അഴിമതി ആരോപണങ്ങളും നയപരമായ മാറ്റങ്ങളുടെയും ഫലമായി സ്റ്റാർമറുടെ ജനപ്രീതി കുത്തനെ ഇടിയുകയായിരുന്നു. സുപ്രധാന നയങ്ങളിൽ നിന്നും സ്റ്റാർമർ പിന്നോട്ട് പോയത് ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കി.

+ There are no comments
Add yours