ദുബായ്: ഈ വർഷത്തെ ബലിപെരുന്നാൾ (ഈദ് അൽ അദ) മേയ് 27 ബുധനാഴ്ച തുടങ്ങാൻ സാധ്യതയുള്ളതായി ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ.
പെരുന്നാളിന് മുന്നോടിയായി ദുബായിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപാർട്ട്‌മെന്റ് ബലിമൃഗങ്ങളുടെ നിരക്കുകൾ അംഗീകരിച്ചു.
വിലയിലെ അനാവശ്യമായ വർധനവ് ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് അംഗീകൃത ചാരിറ്റി സംഘടനകളുമായി ചേർന്ന് നിരക്ക് നിശ്ചയിച്ചത്.
ദുൽഹജ് 10-ന് ആഘോഷിക്കുന്ന ബലിപെരുന്നാളിന്റെ പ്രധാന കർമങ്ങളിലൊന്നാണ് ബലി അർപ്പിക്കുക എന്നത്.
പെരുന്നാൾ നമസ്കാരത്തിന് ശേഷം നടത്തുന്ന ഈ കർമ്മത്തിലൂടെ ലഭിക്കുന്ന മാംസം ദരിദ്രർക്കും അർഹരായവർക്കും വിതരണം ചെയ്യണമെന്നാണ് ഇസ്‌ലാമിക നിയമം.
ഇത്തവണ നാട്ടിലും വിദേശത്തും വിതരണം ചെയ്യുന്ന മൃഗങ്ങൾക്ക് വെവ്വേറെ നിരക്കുകളാണ് നിശ്ചയിച്ചിട്ടുള്ളത്.

+ There are no comments
Add yours