ടെഹ്‌റാൻ്റെ അഭ്യർത്ഥന മാനിച്ചാണ് ഇറാനുനേരെയുള്ള തുടർ ആക്രമണങ്ങൾ നിർത്തിവെച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, യുഎസുമായി ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ഇറാൻ നിഷേധിച്ചു.
ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. അതേസമയം, ഓഗസ്റ്റ് 4 മുതൽ 6 വരെ റോമിൽ വെച്ച് ഇസ്രായേലും ലെബനനും തമ്മിൽ ചർച്ചകൾ നടക്കും. വാരാന്ത്യത്തിൽ ബാബ് അൽ-മൻദെബ് കടലിടുക്ക്, ഹോർമുസ് കടലിടുക്ക് തുടങ്ങിയ പ്രധാന പാതകളിലൂടെയുള്ള കപ്പൽ ഗതാഗതം കുറഞ്ഞതിനെത്തുടർന്ന് ആഗോള എണ്ണവിലയിൽ ഇടിവുണ്ടായി.
ഇറാഖിലെ എർബിലിലുള്ള യുഎസ് കോൺസുലേറ്റിനു സമീപം ആക്രമണമെന്ന് റിപ്പോർട്ട്
എർബിലിൽ ഏഴു തവണ സ്ഫോടനമുണ്ടായതായി ഇറാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് ഇറാനിയൻ ഡ്രോണുകൾ എർബിലിനു സമീപമുള്ള ഖലിഫാൻ, സോറൻ മേഖലകളിൽ ആക്രമണം നടത്തിയതായി ഇറാഖ് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ആക്രമണം പ്രതിരോധിക്കാനായി പത്തിലേറെ യുഎസ് യുദ്ധവിമാനങ്ങളും ഡ്രോണുകളും രംഗത്തെത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇറാഖിലെ ഏറ്റവും വലിയ വാതകപ്പാടമായ ഖോർ മോറും ആക്രമിക്കപ്പെട്ടതായാണ് വിവരം. ഇറാഖിലെ ഊർജ വിതരണത്തിന്റെ ഏറിയ പങ്കും ഇവിടെ നിന്നാണ്. ചൊവ്വാഴ്ച പുലർച്ചെ എർബിലിൽ ആക്രമണമുണ്ടായ അതേസമയത്തു തന്നെയാണ് ഖോർ മോറിലും ആക്രമണമുണ്ടായതെന്ന് ഇറാഖ് പറഞ്ഞു.
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത രണ്ടുപേരെ ഇറാൻ പരസ്യമായി തൂക്കിലേറ്റി
ജനുവരിയിൽ രൂക്ഷമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കുറ്റാരോപണങ്ങളുടെ പേരിൽ രണ്ടുപേരെ തൂക്കിലേറ്റിയതായി ഇറാൻ നീതിന്യായ വിഭാഗം ചൊവ്വാഴ്ച അറിയിച്ചു; ഒരു പൊതുചത്വരത്തിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
“അബോൽഫസ്ൽ സെപാഹി, അമീർ-ഹുസൈൻ സഫാരി എന്നിവരുടെ വധശിക്ഷ ഇന്ന് രാവിലെ നടപ്പാക്കി,” നീതിന്യായ വിഭാഗത്തിന്റെ ‘മിസാൻ ഓൺലൈൻ’ വെബ്സൈറ്റ് അറിയിച്ചു.
മധ്യ ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിലുള്ള മലെക്‌ഷഹർ നഗരത്തിലെ ഒരു ചത്വരത്തിൽ, ജനസാന്നിധ്യത്തിലായിരുന്നു വധശിക്ഷ നടന്നതെന്ന് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ജനുവരി 8-ന് “പോലീസ് ഉദ്യോഗസ്ഥരെ വെട്ടുകത്തിയും കത്തിയും ഉപയോഗിച്ച് ആക്രമിക്കുക, റോഡ് സൈൻ ബോർഡുകളിൽ കെട്ടിയിടുക, നിലത്തുകൂടി വലിച്ചിഴയ്ക്കുക, പെട്രോൾ ഒഴിച്ച് തീ കൊളുത്തുക” എന്നീ കുറ്റകൃത്യങ്ങളിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി മിസാൻ വ്യക്തമാക്കി.
“ആയുധങ്ങൾ ഉപയോഗിച്ച് ഭീതിയും ഭീകരാന്തരീക്ഷവും സൃഷ്ടിച്ചതിലൂടെ ‘മൊഹാരെബെ’ (ദൈവത്തിനെതിരെ യുദ്ധം ചെയ്യൽ) കുറ്റവും, രാജ്യത്തെ ക്രമസമാധാനത്തെയും സുരക്ഷയെയും ഗുരുതരമായി ബാധിക്കുന്ന പ്രവൃത്തികൾ ചെയ്തതിലൂടെ ‘ഭൂമിയിൽ അരാജകത്വം സൃഷ്ടിക്കൽ’ (corruption on earth) എന്നീ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിരുന്നതായി” അധികൃതർ കൂട്ടിച്ചേർത്തു.

+ There are no comments
Add yours