റിയാദിൽ നിന്ന് പാകിസ്താനിലെ പെഷവാറിലേക്ക് പുറപ്പെട്ട സൗദി എയലൈൻസിന്റെ ഒരു ഭാഗത്തെ ടയറിന് തീപ്പിടിത്തമുണ്ടായി. 297 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് അടിയന്തരമായി ലാൻഡ്ചെയ്യുകയായിരുന്നു.
പെഷവാറിൽ വിമാനം ലാൻഡ് ചെയ്യാനിരിക്കെയാണ് വിമാനത്തിന്റെ ടയറിൽ നിന്ന് പുക ഉയർന്നത്. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലിൽ കൂടി യാത്രക്കാരെ സുരക്ഷിതരായി നിലത്തിറക്കി. ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സൗദി എയലൈൻസിന്റെ എസ്.വി. 792 വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. ലാന്റ് ചെയ്യുന്നതിനിടെ ഉണ്ടായ സാങ്കേതിക പ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ആർക്കും പരിക്കുകളില്ല. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു ടയറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെടുകയായിരുന്നുവെന്ന് സൗദി എയലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
276 യാത്രക്കാരും 21 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻസ് അറിയിച്ചു

+ There are no comments
Add yours