2026 ലെ പുതുവത്സര ദിനം ഫെഡറൽ ഗവൺമെന്റിന് അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചു.
2026 ജനുവരി 1 വ്യാഴാഴ്ച അവധിയായിരിക്കും, അതേസമയം 2026 ജനുവരി 2 വെള്ളിയാഴ്ച ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക്, മറ്റുവിധത്തിൽ ജോലി ആവശ്യമുള്ളവർ ഒഴികെ, റിമോട്ട് വർക്ക് ദിനമായിരിക്കും.
ജനുവരി രണ്ട് വെള്ളിയാഴ്ച ആവശ്യമുള്ളവർക്ക് വർക്ക് ഫ്രെം ഹോം സംവിധാനവും തിരഞ്ഞെടുക്കാം. യുഎഇ നേതൃത്വത്തിനും സർക്കാരിനും ജനങ്ങൾക്കും അതോറിറ്റി പുതുവത്സരാശംസകൾ നേർന്നു. അവധിക്കാലത്ത് സർക്കാർ സംവിധാനങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

+ There are no comments
Add yours