കുവൈറ്റിലെ ഇറാൻ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

1 min read
Spread the love

കുവൈറ്റ്: വൈദ്യുതി നിലയത്തിന് നേരെ ഇറാൻ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിന് പിന്നാലെ ഒരു ഇന്ത്യക്കാരൻ മരിച്ചു. കുവൈറ്റ് വൈദ്യുതി മന്ത്രാലയമാണ് വിവരം അറിയിച്ചത്.

മരിച്ചയാൾ ഏത് സംസ്ഥാനത്തുനിന്നുള്ളയാളാണെന്നതടക്കം വിവരങ്ങൾ ലഭ്യമല്ല. കുവൈറ്റിലെ വൈദ്യുതി നിലയങ്ങൾക്കും കടൽവെള്ളം ശുദ്ധീകരിക്കുന്ന ഇടങ്ങൾക്കും നേരെയായിരുന്നു ഇറാൻ ആക്രമണം.

ഈ സ്ഥാപനങ്ങൾക്ക് വ്യാപക കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്‌ച വൈകിട്ടോടെയാണ് ആക്രമണമുണ്ടായത്.’കുവൈറ്റ് രാജ്യത്തിനെതിരായ ഇറാനിയൻ ആക്രമണത്തിന്റെ ഭാഗമായി ഒരു വൈദ്യുതി, കടൽജല ശുദ്ധീകരണ സ്ഥാപന കെട്ടിടം ആക്രമിക്കപ്പെട്ടു.

ഇതിന്റെ ഫലമായി ഒരു ഇന്ത്യൻ തൊഴിലാളി മരിക്കുകയും കെട്ടിടത്തിന് കാര്യമായ കേടുപാടുണ്ടാകുകയും ചെയ്‌തു.’ കുവൈറ്റ് വൈദ്യുതി മന്ത്രാലയ വക്താവ് വ്യക്തമാക്കുന്നു.

ഇസ്രയേൽ-ഇറാൻ-അമേരിക്ക സംഘർഷം ആരംഭിച്ച ശേഷം കുവൈറ്റിൽ 307 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും 616 ഡ്രോൺ ആക്രമണങ്ങളും ഉണ്ടായതായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours