ദിർഹമിനെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ചയിൽ; ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

0 min read
Spread the love

യുഎഇ ദിർഹമിനും യുഎസ് ഡോളറിനുമെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ചയിൽ. ഇതാദ്യമായി ദിർഹമിനെതിരെ 24.6 എന്ന നിലയിലും ഡോളറിനെതിരെ 90.4 എന്ന നിലയിലുമാണ് രൂപയുടെ മൂല്യം താഴ്ന്നത്.

ഈ റെക്കോർഡ് ഇടിവ് ഒരു വശത്ത് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമ്പോൾ, മറുവശത്ത് ഇന്ത്യയിലെ വർധിച്ച ഉൽപാദനച്ചെലവുകൾ കറൻസി മൂല്യത്തകർച്ചയുടെ നേട്ടങ്ങളെ മറികടക്കുന്നുവെന്നതാണ് വിപണിയിലെ സങ്കീർണമായ ചിത്രം.

രൂപയുടെ മൂല്യത്തകർച്ച് ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് യുഎഇ വിപണിയിൽ കൂടുതൽ മത്സരക്ഷമത നൽകുമെന്ന് യൂണിയൻ കൂപ് ഡയറക്ടർ ഓഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഷുഐബ് അൽഹംമാദി പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ചില സാധനങ്ങളുടെ, പ്രത്യേകിച്ച് ചുവന്ന ഉള്ളിയുടെ വിലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില സാധനങ്ങൾക്ക് നിലവിൽ 10 ശതമാനം വരെ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കുറവ് ആദ്യം പുതിയ ഉൽപന്നങ്ങളിലാണ് ആരംഭിച്ചത്, പിന്നാലെ ഉപഭോക്തൃ ഉൽപന്നങ്ങളിലും ഇത് പ്രതിഫലിക്കും.

You May Also Like

More From Author

+ There are no comments

Add yours