ഏഴ് വർഷത്തെ ശ്രമങ്ങൾ; ബി​ഗ് ടിക്കറ്റിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി മലയാളി

1 min read
Spread the love

ഏഴ് വർഷത്തെ നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ മലയാളിയായ ബിസിനസ്സുക്കാരന് ബി​ഗ് ടിക്കറ്റ് സമ്മാനം. ബിസിനസ്സുകാരനായ കൃഷ്ണ കുമാറാണ് ഗ്രാൻഡ് പ്രൈസ് 20 മില്യൺ ദിർഹം നേടിയത്.

ബഹ്റൈനിലാണ് അദ്ദേഹം താമസിക്കുന്നത്. ഏഴു വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ടെന്ന് കൃഷ്ണ കുമാർ പറയുന്നു.

“കൊവിഡ് സമയത്താണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കാൻ തുടങ്ങിയത്. ചിലപ്പോൾ സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കും, ചിലപ്പോൾ തനിച്ചു. ഇത്തവണ തനിച്ചാണ് ബിഗ് ടിക്കറ്റ് എടുത്തത്.” – കൃഷ്ണ പറഞ്ഞു.

ഫോൺ സ്വിച്ച്ഡ് ഓഫ് ആയതിനാൽ കോൾ എടുക്കാൻ കഴിഞ്ഞില്ലെന്നാണ് കൃഷ്ണ പറയുന്നത്. പിന്നീട് വിജയിച്ചു എന്ന വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ശരിക്കും വിറയലായിരുന്നു.

ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഒന്നും ചിന്തിക്കാതെ തെരഞ്ഞെടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് അദ്ദേഹം സമ്മാനം നേടിയത്.

കുടുംബത്തോട് ആലോചിച്ച ശേഷം മാത്രമേ സമ്മാനത്തുക എങ്ങനെ ചെലവഴിക്കണം എന്നതിൽ തീരുമാനമെടുക്കൂ എന്ന് കൃഷ്ണ വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours