മസ്കറ്റ്: ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സജാഗ്’ മത്ര തുറമുഖത്തെത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ആണ് കോസ്റ്റ് ഗാർഡ് കപ്പൽ ‘സജാഗ്’ എത്തിയത്. സമുദ്ര സഹകരണം വർധിപ്പിക്കുക, നയതന്ത്രബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ ആണ് മുന്നോട്ടവെക്കുന്നത്.
റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡുമായും മറ്റ് സമുദ്ര ഏജൻസികളുമായും പരസ്പര പ്രവർത്തനക്ഷമത പ്രോത്സാഹിപ്പിക്കാൻ വേണ്ടിയും ഈ സന്ദർശനത്തിലൂടെ സാധിക്കും.ഓൺബോർഡ് പരിശീലനം, ബോർഡ് സെർച്ച് ആൻഡ് സീസർ, എന്നിവ സന്ദർശന വേളയിൽ നടക്കും.
കൂടാതെ പ്രഭാഷണങ്ങൾ, മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ,സംയുക്ത യോഗ സെഷനുകൾ, ക്രോസ്-ഡെക്ക് സന്ദർശനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ആണ് ആസൂത്രണം ചെയ്യുന്നത്. റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡ് ഉൾപ്പെടെ ഒമാനിലെ പ്രമുഖരെയും സർക്കാർ ഉദ്യോഗസ്ഥരെയും കമാൻഡിങ് ഓഫിസർ ആദരിക്കും.

+ There are no comments
Add yours