യുഎഇ കാലാവസ്ഥ ഉച്ചകോടി – പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും; ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച നടത്തും

1 min read
Spread the love

അബുദാബി: കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തും. വ്യാഴാഴ്ച യുഎഇയിലെത്തുന്ന നരേന്ദ്ര മോദി വെള്ളിയാഴ്ച മടങ്ങും. യുഎഇ പ്രസിഡൻറിൻറെ ക്ഷണം സ്വീകരിച്ചാണ് യാത്ര. ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച നടക്കും.

ഇന്ത്യ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാട് തുടരുന്നതിൽ നേരത്തെ അറബ് രാഷ്ട്രങ്ങൾ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഈ വിഷയത്തിൽ കൂടുതൽ മികച്ച നിലപാട് സ്വീകരിക്കണമെന്ന് നേരത്തെ ഖത്തറും വിശദീകരിച്ചിരുന്നു.

ഇത്തരം അഭിപ്രായങ്ങളുടെ ഭാ​ഗമായി കൂടിയാണ് കാലാവസ്ഥ ഉച്ചക്കോടിക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച നടത്തുന്നതും

You May Also Like

More From Author

+ There are no comments

Add yours