അപൂർവ്വമായ ഹൃദയരോഗമുള്ള എമിറാത്തി യുവാവിന് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹൃദയ ശസ്ത്രക്രിയ നടത്തി അജ്മാൻ ആശുപത്രി അധികൃതർ. ഹൃദയത്തിലെ ധമനിയുടെ തടസ്സം മാറ്റാൻ ഒരു ചെറിയ സ്റ്റെന്റ് ഘടിപ്പിച്ചിരിക്കുകയാണ് ശസ്ത്രക്രിയയിലൂടെ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വിജയകരമായി പൂർത്തിയാക്കിയ ഈ ശസ്ത്രക്രിയ മെഡിക്കൽ രംഗത്തെ ഒരു നാഴികകല്ലാണ് എന്ന് ഡോക്ടർമാർ വിശേഷിപ്പിച്ചു. എമിറേറ്റിൽ താമസിക്കുന്ന മുഹനാട് അബ്ദുല്ല മുറാദി(Muhanad Abdulla Murad)ന് ടൈപ്പ് 1 പ്രമേഹത്തിന് മരുന്ന് കഴിക്കാത്തതിനെ തുടർന്ന് അക്യൂട്ട് മയോകാർഡിയൽ ഇൻഫ്രാക്ഷൻ(acute myocardial infarction ) എന്നറിയപ്പെടുന്ന ഹൃദയാഘാതം അനുഭവപ്പെട്ടു.
തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് സർജറി വേണമെന്ന കാര്യം ഡോക്ടർമാർ അറിയിക്കുന്നത്. ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രം പ്രമേഹം നിയന്ത്രിക്കാനാകുമെന്ന് കരുതി പ്രമേഹത്തെ എങ്ങനെ ചികിത്സിക്കണം എന്നതിനെക്കുറിച്ചുള്ള 26 കാരന്റെ തെറ്റിദ്ധാരണയാണ് 50 വയസ്സിനു മുകളിലുള്ളവരിൽ അപൂർവമായി കണ്ടുവരുന്ന ഹൃദയാഘാതത്തിന് കാരണമായത്.
രോഗനിർണയം നടത്തിക്കഴിഞ്ഞപ്പോൾ, അജ്മാനിലെ സൗദി ജർമ്മൻ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റുകൾ എഐ ഉപയോഗിച്ച് സർജറി നടത്തി.

+ There are no comments
Add yours