ദുബായ്: ദുബായ് പോലീസിന്റെ ചരിത്രത്തിലാദ്യമായി K9s യൂണിറ്റിൽ ഒരു വനിതാ ഡോക്ടർ ചുമതലയേറ്റിരിക്കുന്നു. മയക്കുമരുന്ന് കണ്ടെത്തൽ മുതൽ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുകയും, അപകടകരമായ വാഹനങ്ങൾ, അക്രമികൾ എന്നിവരെ ട്രാക്ക് ചെയ്യുകയും ചെയ്യുന്ന സാങ്കേതികതകൾ വരെ കൈകാര്യം ചെയ്യുന്ന യൂണിറ്റാണ് ദുബായ് പോലീസിന്റെ K9s.
ഇപ്പോഴിതാ ദുബായ് പോലീസിന്റെ കെ9 യൂണിറ്റിലെ പ്രധാന അംഗമാണ് ലെഫ്റ്റനന്റ് മറിയം അബ്ദുള്ള ബൽജഫ്ല(Lt. Mariam Abdullah Baljafla.).
ലഫ്റ്റനന്റ് ബൽജഫ്ല ഒരു ട്രയൽബ്ലേസറാണ്, ദുബായ് പോലീസിന്റെ പ്രഥമ വെറ്ററിനറി ഓഫീസർ എന്ന അഭിമാനകരമായ പദവിയിലെത്തിയ ചരിത്ര വനിത കൂടിയാണവർ. അവർ നിലവിൽ കെ9 ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ്, ഓർഗനൈസേഷൻ, പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി, എമർജൻസി എന്നിവയുടെ ജനറൽ ഡിപ്പാർട്ട്മെന്റിന്റെ ഉപവിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു.
പോലീസ് നായ്ക്കളുടെ ആരോഗ്യത്തിലും പുനരധിവാസത്തിലും വൈദഗ്ദ്ധ്യം നേടിയ മറിയം അബ്ദുള്ള ബൽജഫ്ല മയക്കുമരുന്ന് കണ്ടെത്തൽ, സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യൽ, ട്രാക്കിംഗ് എന്നിവയിലും ദുബായ് പോലീസ് സേനയ്ക്കൊപ്പം സേവനമനുഷ്ടിക്കണം.
2020-ൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയുടെ വെറ്ററിനറി വിഭാഗത്തിൽ നിന്ന് ബിരുദം നേടിയതിന് ശേഷം 2021-ലാണ് ലഫ്റ്റനന്റ് ബൽജാഫ്ല ദുബായ് പോലീസിലേക്കുള്ള യാത്ര ആരംഭിച്ചത്.
“കെ9 ക്ലിനിക്കിന്റെ മോണിറ്ററിംഗ് വിഭാഗത്തിൽ എന്റെ പങ്ക് ആരംഭിച്ചത് മുതൽ, എന്റെ സഹപ്രവർത്തകർ എനിക്ക് വളരെയധികം പിന്തുണ നൽകി. ഈ മേഖലയിൽ കൂടുതൽ സേവനങ്ങൾ രാജ്യത്തിനായി നൽകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
“പോലീസ് നായ്ക്കളുടെ മൊത്തത്തിലുള്ള ആരോഗ്യം നിരീക്ഷിക്കുന്നതിന് രാവിലെയോ വൈകുന്നേരമോ റൗണ്ട്സ് നടത്തുക, അവ അവരുടെ സർവ്വീസുകൾക്ക് സ്ഥിരമായി തയ്യാറാണെന്ന് ഉറപ്പാക്കുക എന്നതാണ് എന്റെ ജോലികൾ. രോഗങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നും മുക്തമായ അവരുടെ ക്ഷേമം പരിശോധിക്കുന്നതിനായി പ്രത്യേക ആരോഗ്യ പരിശോധനകൾ നടത്തുന്നത്, ലാബ്, രക്തപരിശോധനകൾ എന്നിവ കൈകാര്യം ചെയ്യൽ, വാക്സിനുകൾ നൽകൽ, അവരുടെ പ്രവർത്തന സന്നദ്ധതയെ നേരിട്ട് ബാധിക്കുന്ന മറ്റ് സുപ്രധാന മെഡിക്കൽ സേവനങ്ങൾ എന്നിവ ഉറപ്പാക്കൽ ഇതൊക്കെയാണ് തന്റെ ജോലികളെന്നും ബൽജഫ്ല കൂട്ടി ചേർത്തു.
കുട്ടിക്കാലം മുതൽ വീട്ടിൽ വളർത്തിയ മൃഗങ്ങളോടുള്ള അവളുടെ കുട്ടിക്കാലത്തെ വാത്സല്യമാണ് വെറ്ററിനറി സയൻസിലെ തന്റെ സ്പെഷ്യലൈസേഷനായി അവൾ കണക്കാക്കുന്നത്.
ദുബായ് പോലീസിൽ സേവനമനുഷ്ഠിച്ച് വിരമിച്ച അവളുടെ പിതാവിന്റെ പാത അനുകരിച്ചുകൊണ്ട് ലഫ്റ്റനന്റ് ബൽജഫ്ല സേനയിൽ ചേർന്നത്. ഈ മേഖലയിൽ സുപ്രധാന നാഴികക്കല്ലുകൾ നേടാനും എമിറാത്തി സ്ത്രീകൾക്ക് പ്രചോദനമായി പ്രവർത്തിക്കാനും ആഗ്രഹിക്കുന്നുവെന്നും ബൽജഫ്ല പറഞ്ഞു.

+ There are no comments
Add yours