വിസ്മയ കാഴ്ചകളുമായി ദുബായ് എയർഷോ; നവംബർ 17 മുതൽ ആരംഭിക്കുന്നു

1 min read
Spread the love

ദുബായ്: 2025 നവംബർ 17-ന് ദുബായ് എയർഷോയുടെ പത്തൊൻപതാം പതിപ്പ് ആരംഭിക്കും. ശനിയാഴ്ച (2025 സെപ്റ്റംബർ 20) ദുബായ് മീഡിയ ഓഫിസാണ് ക്കാര്യം അറിയിച്ചത്. ദുബൈ വേൾഡ് സെന്ററിലെ എയർഷോ വേദിയിൽ വെച്ച് 2025 നവംബർ 17 മുതൽ 21 വരെയാണ് എയർ ഷോ നടക്കുന്നത്.

വ്യോമയാന രംഗത്ത് ആഗോളതലത്തിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ദുബൈ എയർഷോ. 150-ലധികം രാജ്യങ്ങളിൽ നിന്നായി 1,500-ലേറെ കമ്പനികൾ ഈ എയർഷോയിൽ പങ്കെടുക്കുമെന്ന് ദുബൈ മീഡിയ ഓഫിസ് വ്യക്തമാക്കി.

നൂതന സാങ്കേതികവിദ്യകളും വ്യോമയാന-ബഹിരാകാശ മേഖലകളിലെ നവീന ആശയങ്ങളും സന്ദർശകർക്ക് അടുത്തറിയാൻ ഈ എയർഷോ അവസരം ഒരുക്കും.

You May Also Like

More From Author

+ There are no comments

Add yours