രാജ്യാന്തര സംഘവുമായി ചേർന്ന് ലഹരിമരുന്ന് കടത്തിയ ഏഴംഗ ഏഷ്യൻ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് വിവിധ ഇനങ്ങളിലുള്ള 26 കിലോ ലഹരിമരുന്നുകളും കണ്ടെടുത്തു.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 901 നമ്പറിൽ അറിയിക്കണമെന്നും അഭ്യർഥിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു സംഘം ലഹരിമരുന്ന് വ്യാപാരം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യുവജനങ്ങളെ ലക്ഷ്യമിട്ട് ആയിരുന്നു സംഘത്തിന്റെ പ്രവർത്തനം
രാജ്യത്തിന് പുറത്തുനിന്നാണ് സംഘം പ്രവർത്തിച്ചിരുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഇവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെന്ന് ജനറൽ ഡിപ്പാർട്ട്മെൻറ് ഓഫ് നാർക്കോട്ടിക്സിലെ ഇൻറർനാഷനൽ പ്രൊട്ടക്ഷൻ സെൻറർ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഡോ. അബ്ദുറഹ്മാൻ ഷറഫ് അൽ മാമരി പറഞ്ഞു.

+ There are no comments
Add yours