ലഗേജുകൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ വിമാനത്താവളത്തിൽ ലോക്കാകും

0 min read
Spread the love

ജിദ്ദ: ലഗേജുകൾ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയിച്ച് ജിദ്ദ വിമാനത്താവളം. അനുവദനീയമല്ലാത്ത ലഗേജുകൾ കൊണ്ടുപോകുന്നത് വിലക്കി ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവള അധികൃതരാണ് രം​ഗത്തെത്തിയിരിക്കുന്നത്. നിഷ്‌കർഷിച്ച തരത്തിൽ മാത്രമെ യാത്രക്കാർ ല​ഗേജ് കൊണ്ടുവരാവൂ എന്ന് അധികൃതർ ആവശ്യപ്പെട്ടു.

കയറുകൾ കൊണ്ട് കെട്ടിയ ബാഗേജുകൾ, തുണി കൊണ്ട് കെട്ടിയ ബാഗേജുകൾ, നന്നായി പാക്ക് ചെയ്യാത്തതും വൃത്താകൃതിയിലുള്ളതുമായ ബാഗുകൾ, ടിക്കറ്റിൽ അനുവദിച്ചതിലും കൂടുതൽ തൂക്കമുള്ള ലഗേജുകൾ, തുണി സഞ്ചികളിലെ ലഗേജുകൾ, നീളം കൂടിയ വള്ളികളുള്ള ബാഗുകൾ എന്നിവയുമായി യാത്രക്ക് വരരുതെന്ന് അധികൃതർ വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours