ആ​ഗോള നായപ്രേമികളെ സംഘടിക്കുവിൻ; സൗദി തലസ്ഥാനം ഒരുങ്ങുന്നു

0 min read
Spread the love

റിയാദ്: റിയാദില്‍ ഗ്ലോബല്‍ ഡോഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. റിയാദ് സീസണ്‍ ആഘോഷത്തിന്റെ ഭാഗമായാണ് ആദ്യമായി ഇത്തരത്തില്‍ ഗ്ലോബല്‍ ഡോഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 250ഓളം നായ്ക്കളെ ഫെസ്റ്റിവലിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നായ്ക്കള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളിലാണ് ഡോഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുക.

മാസങ്ങളോളം നീണ്ടുനിൽക്കുന്ന റിയാദ് സീസണിലെ വൈവിധ്യമാർന്ന പരിപാടികൾ റിയാദിലെ 12 വേദികളിലായാണ് നടക്കുന്നത്. ലോക സെലിബ്രിറ്റികളുടെ സംഗീതകച്ചേരികൾ, തിയേറ്റർ ഷോകൾ, ഒരു ഫുട്ബാൾ മ്യൂസിയം, വൈവിധ്യമാർന്ന അന്താരാഷ്രട വിഭവങ്ങൾ വിളമ്പുന്ന റെസ്റ്റോറൻറുകൾ എന്നിവ റിയാദ് സീസണിൽ ഉൾപ്പെടുന്നു.

You May Also Like

More From Author

+ There are no comments

Add yours