ബുർജ് അൽ അറബ് ഹെലിപാഡിൽ നിന്ന് 30,000 അടി ഉയരത്തിൽ ഗോൾഫ് കളിക്കുന്നൊരു വീഡിയോയുമായി ഇൻസ്റ്റഗ്രാമിൽ വൈറലാവുകയാണ് ടോമി ഫ്ലീറ്റ്‌വുഡ്. എമിറേറ്റിന് മുകളിലൂടെ പറക്കുന്ന ഒരു ചരക്ക് വിമാനത്തിന് മുകളിൽ നിന്ന് ഗോൾഫിൻ കളിക്കുന്ന ടോമി ഫ്ലീറ്റ്‌വുഡിനെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.
കഴിഞ്ഞ മാസം ദുബായ് ഇൻവിറ്റേഷനൽ വിജയിച്ച ദുബായ് നിവാസി, എമിറേറ്റിന് മുകളിലൂടെ പറക്കുന്ന ഒരു വിമാനത്തിൽ നിന്ന് ടോമി ഫ്ലീറ്റ്‌വുഡ് ഗോൾഫ് കളിക്കുന്ന വീഡിയോ പങ്കുവയ്ക്കുന്നു. അയാളുടെ കിക്കിൽ കൃത്യമായി വിമാനത്തിൽ നിന്ന് താഴേക്ക് വീണ പന്ത് ദുബായ് ക്രീക്ക് റിസോർട്ടിലെ ഗോൾഫ് ഗ്രൗണ്ടിലെ ദ്വാരത്തിലേക്ക് വീഴുന്നു. DP വേൾഡ് ടൂറിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
എന്നാൽ ഏറ്റവും രസകരമായ കാര്യമെന്തെന്ന് വച്ചാൽ ഇതൊരു ആർട്ടിഫിഷ്യൽ വീഡിയോ ആണ് എന്നതാണ്. ഈ വീഡിയോ സൃഷ്ടിച്ചത് വിഷ്വൽ ഇഫക്‌റ്റുകളിൽ വൈദഗ്ധ്യമുള്ള കണ്ടന്റ് ക്രിയേറ്ററായ ബ്രാൻഡൻ ബൗം എന്ന വ്യക്തിയാണ്.
തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം 15M+ ഫോളോവേഴ്‌സും 10B+ വ്യൂവ്സും നേടിയിട്ടുണ്ട് ബ്രാൻഡൻ ഈ വീഡിയോയ്ക്ക്. ഡിപി വേൾഡ് ടൂറുമായി സഹകരിച്ചാണ് ഇത്തരമൊരു വീഡിയോ ബ്രാൻഡനും ടോമി ഫ്ലീറ്റ്‌വുഡും ചെയ്യ്തിരിക്കുന്നത്.
+ There are no comments
Add yours