വിത്യസ്ത തരത്തിലുളള്ള മോട്ടേർ സൈക്കിളുകളുടെയും കാറുകളുടെ പരിഷ്ക്കരിച്ച പതിപ്പുകളുമായി അജ്മാൻ മോട്ടേർ ഫെസ്റ്റിവൽ 2024 ഈ മാസം 27ാം തീയ്യതി നടക്കും. രണ്ട് ദിവസം നീളുന്ന ഫെസ്റ്റിവൽ വൈകീട്ട് അഞ്ച് മുതൽ രാത്രി പത്ത് വരെയാണ് അരങ്ങേറുക.
പരിഷ്കരിച്ച കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും വെവിധ്യമാർന്ന കളക്ഷനുകൾ ഷോയിൽ അണിനിരക്കും. പരിപാടിയുമായി ബന്ധപ്പെട്ട് നിരവധി ഷോകളും വിനോദപരിപാടികളും അരങ്ങേറും.
വൈവിധ്യപൂർണ്ണമായി പരിഷ്ക്കരിച്ച കാറുകളുടെയും ബൈക്കുകളുടെയും ശേഖരം കാണാൻ പൊതുജനങ്ങൾക്കും അവസരം ഉണ്ടാകും. 2022 നവംബർ 12നാണ് അജ്മാനിൽ ആദ്യമായി മോട്ടോർ ഫെസ്റ്റിവൽ ആരംഭിച്ചത്. അജ്മാൻ ടൂറിസം വികസന വകുപ്പും യുഎഇയിലെ ഓട്ടോമൊബൈൽ ആൻഡ് ടൂറിങ് ക്ലബ്ബുമായി സഹകരിച്ചാണ് അജ്മാൻ മോട്ടോർ ഫെസ്റ്റിവൽ അവതരിപ്പിക്കുന്നത്. എമിറേറ്റിലെ കായിക സാമൂഹിക, ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ദേശീയ അന്തർദേശീയ കമ്പനികൾക്കും വ്യക്തികൾക്കും അവരവരുടെ രീതിയിൽ പരിഷ്കരിച്ച മോട്ടോർ ബൈക്കോ കാറോ പ്രദർശന നഗരിയിൽ എത്തിക്കാം. വിശദമായി പരിശോധിച്ച ശേഷം വാഹനത്തിന്റെ ക്വാളിറ്റി മികച്ചതാണെന്ന് ഉറപ്പാക്കിയ ശേഷം ഫെസ്റ്റിവലിലേക്ക് പ്രദർശനാനുമതി നൽകും.
+ There are no comments
Add yours