നാലുലക്ഷം ശൈത്യകാല വസ്ത്രങ്ങൾ ​ഗാസയിലെത്തിക്കാൻ യു.എ.ഇ

0 min read
Spread the love

യു.എ.ഇ: ഈ ശൈത്യകാലത്ത് നാലുലക്ഷം വരുന്ന വസ്ത്രങ്ങൾ ​ഗാസയിലെത്തിക്കാനാണ് യു.എ.ഇ പദ്ധതിയിടുന്നത്. ഇതുവരെ 16 ലക്ഷത്തിലേറെ ശൈത്യകാല വസ്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. 121 ലോറികളും 129 കാർഗോ വിമാനങ്ങളും വഴി ഏകദേശം 10,000 ടൺ സഹായം യു.എ.ഇ ഇതുവരെ ​ഗാസയിൽ വിതരണം ചെയ്തിട്ടുണ്ട്.

സഹായങ്ങളെത്തിക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി എമിറേറ്റ്‌സ് റെഡ് ക്രെസന്റ് അറിയിച്ചു. ഗാസക്ക് സഹായം എത്തിക്കുന്നതിനായി ആരംഭിച്ച ഗാലന്റ് നൈറ്റ് ത്രീ മാനുഷിക സംരംഭത്തിന്റെ ഭാഗമായി യു.എ.ഇ. ഇതുവരെ 16 ലക്ഷത്തിലേറെ ശൈത്യകാല വസ്ത്രങ്ങൾ ​ഗാസയിൽ എത്തിച്ചിട്ടുണ്ട്.

കൂടാതെ ​ഗാസയിലേക്ക് ശുദ്ധജലം എത്തിക്കാനുള്ള സംവിധാനങ്ങളുടെ ശേഷി യു.എ.ഇ ഇരട്ടിയാക്കി. നാപ്കിനുകൾ, പുതപ്പുകൾ, ടിന്നിലടച്ച ഭക്ഷണങ്ങൾ, ഇലക്ട്രിക് ഹീറ്ററുകൾ എന്നിവയുൾപ്പെടെയുള്ള സഹായങ്ങൾ സംഭരിക്കുന്ന അൽ അരിഷിൽ വെയർഹൗസും തുറന്നിട്ടുണ്ട്.
ഗാസയ്ക്കായി യു.എ.ഇ. ഈജിപ്തിൽ നിർമിച്ച ശൈത്യകാല വസ്ത്രങ്ങൾ റഫ അതിർത്തിക്ക് സമീപം എത്തിക്കും.

You May Also Like

More From Author

+ There are no comments

Add yours