ആറ് റെക്കോർഡുകളുമായി വെടിക്കെട്ട് പ്രകടനങ്ങൾ, ഡ്രോൺ ഷോകൾ; പ്രതീക്ഷയോടെ യു.എ.ഇ പുതുവർഷത്തിലേക്ക്

1 min read
Spread the love

യു.എ.ഇ: ആറ് റെക്കോർഡുകൾ ഭേദിക്കുന്ന വെടിക്കെട്ട് പ്രകടനങ്ങൾ, ഡ്രോൺ ഷോകൾ. മനോഹരമായ പുതുവർഷത്തിലേക്ക്, പ്രതീക്ഷയോടെ 2024-ലേക്ക് കടക്കുമ്പോൾ യു​ഗാന്ത്യം വരെ ഓർക്കാൻ യുഎഇയ്ക്ക് ഈ ഒരു ഷോ മാത്രം മതി. അത്രയേറെ മനോഹരമായാണ് എമിറേറ്റ്സ് 2024 നെ വരവേറ്റത്.

അബുദാബിയിലെ ആകാശം 40 മിനിറ്റ് വെടിക്കെട്ടും 5,000 ഡ്രോണുകൾ സംഘടിപ്പിച്ച ഷോയും കൊണ്ട് പ്രകാശപൂരിതമായി. ബുർജ് ഖലീഫ വർണ്ണാഭമായി തിളങ്ങി. സന്ദ്ർശകരുടെ മനസ്സ് നിറയ്ക്കാൻ ഈ പ്രദർശനങ്ങൾക്ക് സാധിച്ചു.

റാസൽ ഖൈമയിലെ അൽ മർജാൻ ദ്വീപ് മുതൽ അൽ ഹംറ വില്ലേജ് വരെ നീളുന്ന 4.5 കിലോമീറ്റർ തീരത്ത് അക്വാറ്റിക് പൈറോ ടെക്നിക്കുകൾ, എൽഇഡി ഡ്രോണുകൾ, വെടിക്കെട്ടുകൾ എന്നിവ അരങ്ങേറി.

2023 ന്റെ അവസാനം പലരും ആഘോഷമാക്കിയപ്പോൾ യുദ്ധത്തിൽ തകർന്ന ഗാസയോടുള്ള ഐക്യദാർഢ്യത്തിന്റെ പേരിൽ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിശബ്ദമായി 2024നെ വരവേറ്റു.

മിക്കയിടങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പോലീസ് എങ്ങും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പുതുവത്സരാഘോഷം നടന്ന സ്ഥലങ്ങളിലൊന്നും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യ്തിട്ടില്ല.

You May Also Like

More From Author

+ There are no comments

Add yours