ഫൈസർ എക്സ്.ബി.ബി 1.5 വാക്സിൻ ബഹ്റൈനിൽ ലഭ്യം; വാക്സിൻ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്ന്

1 min read
Spread the love

മനാമ: കോവിഡ്-19 പുതിയ വകഭേദങ്ങൾക്ക് എതിരെ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഫൈസർ വാക്സിൻ ബൂസ്റ്റർഡോസ് ഇനി ബഹ്റൈനിലും ലഭ്യമാകും. ഫൈസർ എക്സ്.ബി.ബി 1.5 വാക്സിൻ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ.

ഫൈസർ ബയോൻടെക് ബൂസ്റ്റർ ഷോട്ട് ആയ ഫൈസർ എക്സ്.ബി.ബി 1.5 വാക്‌സിനുകൾ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രാലയമാണറിയിച്ചത്.

വാക്സിൻ ബൂസ്റ്റർഡോസ് എടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂർ ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാതെതന്നെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് അപ്പോയ്ന്റ്‌മെന്റ് എടുക്കാം. പൗരന്മാർക്കും താമസക്കാർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

പുതിയ ബൂസ്റ്റർ വാക്സിനേഷൻ എടുക്കേണ്ടത് ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും കൊറോണ വൈറസിൽ നിന്നും അതിന്റെ മ്യൂട്ടേഷനുകളിലും വേരിയന്റുകളിലും നിന്ന് സംരക്ഷണം ലഭിക്കേണ്ടതിനും അത്യാവശ്യമാണെന്ന് പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ ഇവദി പറഞ്ഞു.

വാക്സിനേഷനും ബൂസ്റ്റർ ഡോസുകൾക്കുമുള്ള ഏറ്റവും പുതിയ നിർദേശങ്ങളും പ്രോട്ടോകോളുകളും അപ്‌ഡേറ്റ് ചെയ്യുന്നതിന് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ആയ healthalerts.gov.bh സന്ദർശിക്കാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

You May Also Like

More From Author

+ There are no comments

Add yours