ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരൻ യു.എ.ഇയിൽ.

0 min read
Spread the love

അബുദാബി: യു.എ.ഇയിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അബുദാബിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് കേന്ദ്രമന്ത്രി യു.എ.ഇയിലെത്തിയത്.

കോൺസുലേറ്റിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ മന്ത്രി ചർച്ച ചെയ്തു. പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമവും ചർച്ചയായി.

പ്രവാസികളുടെ യാത്രാ വിലക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ജയിലിൽ കഴിയുന്നവരുടെ മോചനം, മറ്റു തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രമന്ത്രി നിർദേശം നൽകി. ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം അദ്ദേഹം കോൺസുലേറ്റിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

You May Also Like

More From Author

+ There are no comments

Add yours