ഖത്തർ: അമേരിക്കയിൽ നിന്നുള്ള ക്വാക്കർ ബ്രാൻഡിന്റെ ഓട്സ് ഉൽപന്നങ്ങളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 2024 ജനുവരി 9, മാർച്ച് 12, ജൂൺ 3, ഓഗസ്റ്റ് 2, സെപ്റ്റംബർ 1, ഒക്ടോബർ 1 എന്നീ കാലാവധിയുള്ള ക്വാക്കർ ഓട്സ് ഉൽപന്നങ്ങൾ ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ആരോഗ്യത്തിന് ഹാനികരമായ സാൽമൊനെല്ല ബാക്ടീരിയ ഈ ഓട്സിൽ അടങ്ങിയിട്ടുണ്ട്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ(Food and Drug Administration) അറിയിപ്പ് ആണ് വന്നിരിക്കുന്നത്.
നിർദ്ദിഷ്ട ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നതുൾപ്പെടെയുള്ള വാണിജ്യ- വ്യവസായ മന്ത്രാലയവുമായി ചേർന്ന് മറ്റ് മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
+ There are no comments
Add yours