ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ ലൈവ് നറുക്കെടുപ്പ് മറ്റൊരു അവിസ്മരണീയ രാത്രി സമ്മാനിക്കുകയും ആഘോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്തു, ഒരാൾ 25 മില്യൺ ദിർഹം ഗ്രാൻഡ് സമ്മാനവുമായി നടന്നു, മറ്റൊരാൾ ആഡംബര കാർ വിജയം ആഘോഷിച്ചു.
ദുബായിൽ ഡ്രൈവറായ അബ്ദുൽ റഷീദ് അല്ലിപ്ര വളപ്പിൽ അബ്ദുവാണ് ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകകളിൽ ഒന്നായ 25 ദശലക്ഷം ദിർഹം (ഏകദേശം 64 കോടിയിലേറെ രൂപ) സ്വന്തമാക്കിയത്.
കഴിഞ്ഞ 17 വർഷമായി ദുബായിലെ ചൂടും തിരക്കും നിറഞ്ഞ റോഡുകളിൽ വിയർപ്പൊഴുക്കുന്ന അബ്ദുൽ റഷീദിന്റെ ജീവിതം ഇനി മാറിമറിയുകയാണ്.
മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് ടിക്കറ്റെടുക്കാൻ തുടങ്ങിയിട്ട് ആറ് വർഷം തികയുന്നു. പരാജയങ്ങളിൽ തളരാതെ ഓരോ മാസവും എടുത്ത ടിക്കറ്റുകളിലൊന്ന് ഒടുവിൽ റഷീദിനെ തേടി കോടികളുമായി എത്തുകയായിരുന്നു.
സുഹൃത്തുക്കൾക്കൊപ്പം വിശ്രമിക്കുന്നതിനിടെയാണ് തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ ഫോൺ കോൾ റഷീദിനെ തേടിയെത്തിയത്.
ഞെട്ടൽ ഇതുവരെ മാറിയിട്ടില്ലെന്നും സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോൾ ആ സന്തോഷവാർത്ത കേൾക്കാൻ സാധിച്ചത് വലിയൊരു ഭാഗ്യമാണെന്നും റഷീദ് വികാരാധീനനായി പറഞ്ഞു.
നാട്ടിലുള്ള കുടുംബവുമായി സംസാരിച്ച ശേഷം മാത്രമേ ഈ കോടികൾ എങ്ങനെയൊക്കെ വിനിയോഗിക്കണമെന്ന് തീരുമാനിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments
Add yours