റിയാദ്: സൗദി അറേബ്യയിൽ കോവിഡിന്റെ വകഭേദമായ ജെ എൻ-1 വൈറസിന്റെ അതിവേഗ വ്യാപനം ശ്രദ്ധയിൽപ്പെട്ടതായി പബ്ലിക് ഹെൽത്ത് അതോറിറ്റി. ജെഎൻ-1 വൈറസ് വ്യാപന അനുപാതം 36 ശതമാനമാണ്. തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം വർധിച്ചിട്ടില്ല.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. കോവിഡ്-19 വൈറസ് വകഭേദങ്ങളിൽ ഒന്നാണ് ജെ.എൻ-1 വകഭേദം. ഇത് ഒരു പുതിയ പകർച്ചവ്യാധിയാണെന്ന രീതിയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ല.
കോവിഡ് വാക്സിൻ കുത്തിവെപ്പ് ഫലപ്രാപ്തി നിലവിലുണ്ട്. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കടുത്ത നിയന്ത്രണങ്ങൾ ബാധകമാക്കേണ്ട ആവശ്യമില്ലെന്നും പബ്ലിക് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.
+ There are no comments
Add yours