ലഹരിമരുന്ന് കച്ചവടം; ഏഷ്യൻ സംഘം ദുബായിൽ പിടിയിൽ

0 min read
Spread the love

രാജ്യാന്തര സംഘവുമായി ചേർന്ന് ലഹരിമരുന്ന് കടത്തിയ ഏഴംഗ ഏഷ്യൻ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് വിവിധ ഇനങ്ങളിലുള്ള 26 കിലോ ലഹരിമരുന്നുകളും കണ്ടെടുത്തു.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 901 നമ്പറിൽ അറിയിക്കണമെന്നും അഭ്യർഥിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു സംഘം ലഹരിമരുന്ന് വ്യാപാരം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യുവജനങ്ങളെ ലക്ഷ്യമിട്ട് ആയിരുന്നു സംഘത്തിന്റെ പ്രവർത്തനം

രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​നി​ന്നാ​ണ്​ സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട ഉദ്യോഗസ്ഥരുടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​വ​രെ അ​റ​സ്റ്റ്​ ചെ​യ്യാ​ൻ ക​ഴി​ഞ്ഞെന്ന് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്​​മെ​ൻറ്​ ഓ​ഫ്​ നാ​ർ​ക്കോ​ട്ടി​ക്സി​ലെ ഇ​ൻറ​ർ​നാ​ഷ​ന​ൽ ​പ്രൊ​ട്ട​ക്ഷ​ൻ സെ​ൻറ​ർ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ ഷ​റ​ഫ്​ അ​ൽ മാ​മ​രി പ​റ​ഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours