ഫോസിൽ ഇന്ധനം ആഹ്വാനമാക്കി ചുരുക്കി കോപ്-28

0 min read
Spread the love

ദുബായ്: ഫോസിൽ ഇന്ധനം പൂർണമായും ഒഴിവാക്കണമെന്നത് മയപ്പെടുത്തി യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ (കോപ്28) കരട് പ്രമേയം. ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗവും ഉൽപാദനവും കുറയ്ക്കാൻ ആഹ്വാനം ചെയ്യുന്നതാണ് പ്രമേയം.

2050ലോ അതിനു മുൻപോ കാർബൺ മലിനീകരണം പൂജ്യം ആക്കുക എന്ന ലക്ഷ്യം കൈവരിക്കണമെന്നും ആവശ്യപ്പെട്ടു.

കാലാവസ്ഥാ സമ്മേളനത്തിൽ തർക്കവിഷയമായ ഫോസിൽ ഇന്ധനങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന പദം കരട് പ്രമേയത്തിൽ നിന്ന് ഒഴിവാക്കി.

ആഗോളതലത്തിൽ പുനരുപയോഗിക്കാവുന്ന ഊർജശേഷി മൂന്നിരട്ടിയാക്കുക, 2030ഓടെ വാർഷിക ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നത് ആഗോള ശരാശരി നിരക്ക് ഇരട്ടിയാക്കുക, അനിയന്ത്രിത കൽക്കരി ഉപയോഗം എത്രയും വേഗം കുറയ്ക്കുക, കാർബൺ രഹിത ഊർജത്തിനായുള്ള ആഗോള ശ്രമം ശക്തമാക്കുക, സൗരോർജം, ഹൈഡ്രജൻ, ആണവോർജം തുടങ്ങിയവയുടെ ഉൽപാദനവും സംഭരണവും വ്യാപിപ്പിക്കുക, മീഥേൻ, കാർബൺ പുറന്തള്ളൽ 2030ഓടെ ഗണ്യമായി കുറയ്ക്കുക, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യ വികസനം ശക്തമാക്കി മലിനീകരണം കുറയ്ക്കുന്നതിലേക്കു നയിക്കുക, ഫോസിൽ ഇന്ധന സബ്സിഡി ഘട്ടം ഘട്ടമായി നിർത്തലാക്കുക തുടങ്ങിയവയാണ് കരട് പ്രമേയത്തിൽ ഉൾപ്പെട്ട പ്രധാന നിർദേശങ്ങൾ. 13 ദിവസം നീളുന്ന ഉച്ചകോടി ഇന്നു സമാപിക്കും.

You May Also Like

More From Author

+ There are no comments

Add yours