ബ്ലൂംബെർഗ് ന്യൂസ് പ്രകാരം ഒമാനിലെ പ്രധാന അസംസ്കൃത എണ്ണ കയറ്റുമതി ടെർമിനലായ മിന അൽ ഫഹലിന്റെ പ്രവർത്തനം പുനരാരംഭിച്ചു.
ഡ്രോൺ ആക്രമണത്തെത്തുടർന്ന് സിംഗിൾ-ബോയ് മൂറിംഗ് (എസ്‌ബിഎം) ബെർത്തുകൾക്ക് സമീപം ഉണ്ടായ സ്ഫോടനത്തെത്തുടർന്ന് എണ്ണ ലോഡിംഗ് താൽക്കാലികമായി നിർത്തിവച്ചതായി റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഒമാൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ടെർമിനലുകളിലൊന്നായ ‘മിന അൽ ഫഹൽ’ടെർമിനലിന് സമീപമാണ് വൻ സ്ഫോടനം നടന്നത്…
കടലിൽ നിന്നും കപ്പലുകളിലേക്ക് എണ്ണ നിറയ്ക്കാൻ ഉപയോഗിക്കുന്ന സുപ്രധാന സംവിധാനമായ സിംഗിൾ-ബോയ് മൂറിങ് ബെർത്തുകൾക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. എസ്‌ബിഎം 1, എസ്‌ബിഎം 2 എന്നീ ബെർത്തുകൾക്കിടയിലാണ് സ്ഫോടനം നടന്നതെന്ന് ഈ രംഗവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഈ അട്ടിമറി നീക്കം കൃത്യമായി ഏത് സമയത്താണ് നടന്നതെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

+ There are no comments
Add yours